കൊച്ചി : ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ സ്വന്തം നാട്ടില്‍ ആദ്യജയം ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്സ്. എഫ്സി ഗോവയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികള്‍. വൈകുന്നേരം 7.30 ന് കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലാണ് മത്സരം.
കളിച്ച ആറ് മത്സരങ്ങളിൽ നിന്ന് ഒരു ജയം, നാല് സമനില, ഒരു തോല്‍വി ഇതാണ് അഞ്ചാം സീണില്‍ ഇതുവരെയുള്ള ബ്ലാസ്റ്റേഴ്സിന്റെ പ്രകടനം. അതിനാല്‍ തന്നെ സ്വന്തം കാണികള്‍ക്കു മുന്നില്‍ ഡേവിഡ് ജയിംസിനും സംഘത്തിനും ജയം അനിവാര്യമാണ്.
കഴിഞ്ഞ മത്സരത്തില്‍ ബംഗളുരുവിനോടേറ്റ പരാജയത്തിന്റെ ക്ഷീണത്തില്‍ ബ്ലാസ്റ്റേഴ്സ് ഇറങ്ങുമ്പോള്‍ ഡല്‍ഹിയെ തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസവുമായാണ് ഗോവ ഇറങ്ങുന്നത്. ആറ് മത്സരങ്ങളില്‍ നിന്ന് നാല് ജയത്തോടെ ഒന്നാം സ്ഥാനത്തുള്ള എഫ്സി ഗോവയെ പരാജയപ്പെടുത്തുക എന്നത് ബ്ലാസ്റ്റേഴ്സിന് അത്ര എളുപ്പമാവില്ല.
ഇന്ന് വൈകുന്നേരം 7.30 ന് കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലാണ് മത്സരം.