കൊച്ചി : ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന് വീണ്ടും തോൽവി. എഫ്സി ഗോവയോട് ഒന്നിനെതിരെ 3 ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സിന്റെ തോൽവി.
ആരാധകൾ കെട്ടിപ്പൊക്കിയ ആകാശത്തോളം വരുന്ന പ്രതീക്ഷകൾ ഒരിക്കൽ കൂടി വീണുടഞ്ഞു. ഇത്തവണ പതനം കൂടുതൽ ദയനീയമായിരുന്നു. കഴിഞ്ഞ മത്സരത്തിൽ നിന്നും ടീമിൽ 5 മാറ്റങ്ങൾ വരുത്തിയ ഡേവിഡ് ജയിംസിന്റെ തീരുമാനം തെറ്റെന്ന് തോന്നിപ്പിക്കുന്നതായിരുന്നു തുടക്കം.
ഗോവയ്ക്കു വേണ്ടി കോറോമിനാസ് ഇരട്ട ഗോളടിച്ചപ്പോള്‍ മന്‍വീര്‍ സിങ്ങിന്റെ വകയായിരുന്നു മൂന്നാം ഗോള്‍. ഇഞ്ചുറി ടൈമിൽ ക്രെക്ക്മരോവിച്ചിന്റെ വകയായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ആശ്വാസ ഗോൾ.പോയിന്റ് പട്ടികയിൽ 7 മത്സരങ്ങളിൽ നിന്നും ഒരു ജയവും രണ്ട് തോൽവിയുമായി ബ്ലാസ്റ്റേഴ്സ് ഏഴാം സ്ഥാനത്തും അഞ്ച് ജയവുമായി ഗോവ ഒന്നാം സ്ഥാനത്തുമാണ്.