തിരുവനന്തപുരം: മുന്‍ മന്ത്രി തോമസ് ചാണ്ടിയുടെ ലേക് പാലസ് റിസോര്‍ട്ടിന് മുമ്പില്‍ അനധികൃതമായി നിര്‍മിച്ച പാര്‍ക്കിംഗ് ഏരിയ പൊളിച്ചു നീക്കണമെന്ന മുന്‍ കളക്ടര്‍ ടി.വി. അനുപമയുടെ ഉത്തരവ് സര്‍ക്കാര്‍ ശരിവച്ചു.
ഇതിനെതിരായ തോമസ് ചാണ്ടിയുടെ അപ്പീല്‍ കൃഷി വകുപ്പ് തള്ളി.
ടി.വി. അനുപമയുടെ ഉത്തരവിനെതിരെ തോമസ് ചാണ്ടി ആദ്യം പോയത് ഹൈക്കോടതിയിലേക്കായിരുന്നു. എന്നാല്‍ തീരുമാനം എടുക്കേണ്ടത് സര്‍ക്കാര്‍ ആണെന്ന് ഹൈക്കോടതി വ്യക്തമാക്കിയതോടെ തോമസ് ചാണ്ടി കൃഷി വകുപ്പിന് മുന്നില്‍ അപ്പീലുമായി പോകുകയായരുന്നു.
എന്നാല്‍ മുന്‍ കളക്ടര്‍ നടത്തിയ ഹിയറിംഗ് പരിശോധിച്ച കൃഷിവകുപ്പ് നിര്‍മാണം ചട്ടവിരുദ്ധം ആണെന്നു കണ്ടെത്തിയതിനാല്‍ അപ്പീല്‍ തള്ളുകയായിരുന്നു.