ന്യൂഡൽഹി : സ്വന്തം രാജ്യത്തിനായി കരുത്തോടെ,ദൃഢനിശ്ചയത്തോടെ പോരാടിയ ആ സൈനികന്റെ ഹൃദയത്തിനെ തോൽപ്പിക്കാൻ മരണത്തിനുമാവില്ല.ആ ഹൃദയം ഇനിയും തുടിക്കും മറ്റൊരു സൈനികന്റെ ശരീരത്തിനുള്ളിൽ സ്വന്തം രാജ്യത്തിനായി.
സിയാച്ചിനിൽ വച്ചായിരുന്നു 29 കാരനായ സൈനികന് മസ്തിഷ്ക മരണം സംഭവിച്ചത്.മരണം സ്ഥിരീകരിച്ചതോടെ സൈനികന്റെ ബന്ധുക്കൾ അവയവ മാറ്റത്തിനു സമ്മതം അറിയിക്കുകയായിരുന്നു.
ആർമീസ് റിസർച്ച് ആന്റ് റഫറൽ ആശുപത്രിയിൽ വച്ചായിരുന്നു സൈനിക ചരിത്രത്തിന്റെ ഭാഗമായ അവയവ കൈമാറ്റം.അസറ്റോമിയ,ല്യൂക്കോസൈറ്റോസിസ് രോഗങ്ങൾ അലട്ടിയിരുന്ന 30 കാരനായ സൈനികൻ എൻ കെ റാവുവിനാണ് ഹൃദയം മാറ്റിവച്ചത്.സിയാച്ചിനിൽ നിന്ന് വിമാനമാർഗമാണ് ഹൃദയം ഡൽഹിയിലെ ആർമി ആശുപത്രിയിലെത്തിച്ചത്.
ശസ്ത്രക്രിയയ്‌ക്ക് ശേഷം റാവു സുഖം പ്രാപിച്ചു വരുന്നതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.















