കണ്ണൂര്‍: ബന്ധുവിനെ നിയമിക്കാന്‍ ഇടപെട്ടില്ലെന്ന് മന്ത്രി കെ.ടി ജലീല്‍ വാദിക്കുമ്പോഴും ചുവപ്പ് നാട ഭേദിച്ച് ഫയലുകള്‍ നീങ്ങിയത് അതിവേഗമെന്ന് രേഖകള്‍. ധനവകുപ്പിന്റെ എതിര്‍പ്പ് വരുന്നതിനുമുമ്പ് നിയമനം ഉറപ്പാക്കാന്‍ അവധി ദിവസങ്ങളില്‍ പോലും ഉദ്യോഗസ്ഥര്‍ ജോലിചെയ്താണ് നിയമനം വേഗത്തിലാക്കിയത്. നിയമനം എതിര്‍ത്തു രണ്ടു തവണ സെക്രട്ടറി ഫയല്‍ മടക്കിയതായും രേഖകള്‍ പറയുന്നു.
ബന്ധുവായ കെ.ടി അദീബിനെ ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷനിലെ ജനറല്‍ മാനേജരായി നിയമിക്കാന്‍ ധനകാര്യവകുപ്പിലെ അണ്ടര്‍ സെക്രട്ടറിയേയും എസ്ബിഐ റീജണല്‍ മാനേജരേയും ഒഴിവാക്കിയാണ് നിയമനം നടത്തിയത് എന്നാണ് ആരോപണം.