മലപ്പുറം : നാമജപഘോഷയാത്ര നടത്തിയ വിശ്വാസികൾക്കെതിരെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ ആക്രമണം.
ഇരുമുടിക്കെട്ടുമായി മല കയറാനെത്തിയ ശശികല ടീച്ചറിനെ അറസ്റ്റ് ചെയ്തതിലും,ശബരിമലയിലെ പൊലീസ് കിരാത വാഴ്ച്ചയ്ക്കുമെതിരെ മലപ്പുറത്ത് കോട്ടപ്പടിയിൽ നടത്തിയ നാമജപഘോഷയാത്രയ്ക്കിടെയായിരുന്നു ആക്രമണം.
മാരകായുധങ്ങളുമായെത്തിയ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ് നാമജപം നടത്തുന്നവരെ ആക്രമിച്ചത്.സംഭവത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു.ഭക്തരുടെ മൊബൈൽ ഫോണുകളും അക്രമികൾ പിടിച്ചുവാങ്ങി.ഇത് മലപ്പുറത്ത് അനുവദിക്കില്ലെന്ന് പറഞ്ഞായിരുന്നു വിശ്വാസികൾക്കെതിരെയുള്ള ആക്രമണം.