റാന്നി: ശശികല ടീച്ചറിന്റെ അറസ്റ്റിനെ ചൊല്ലി പോലീസില്‍ ഭിന്നത. ചില ഉദ്യോഗസ്ഥരുടെ അമിതാവേശം പ്രശ്നങ്ങള്‍ക്ക് കാരണമായി. ടീച്ചറുടെ ശബരിമല ദര്‍ശനം കഴിഞ്ഞു മതിയായിരുന്നു അറസ്റ്റ് എന്ന് ഒരു പക്ഷം. ഇരുമുടിക്കെട്ടുമായി അറസ്റ്റ് വേണ്ടിയിരുന്നില്ലെന്ന് അഭിപ്രായവും ഉയരുന്നുണ്ട്.
ഇരുമുടിക്കെട്ടുമായി ശബരിമലകയറുന്നതിനു മുമ്പ് അറസ്റ്റ് വേണ്ടിയിരുന്നുവെന്നുള്ള അഭിപ്രായവും ശക്തമാണ്. കരുതല്‍ തടങ്കല്‍ എന്ന പേരിലാണ് ശശികല ടീച്ചറിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
അതേസമയം ശശികലടീച്ചറെ ഇന്ന് കോടതിയില്‍ ഹാജരാക്കും. തന്നെ വിട്ടയയ്ക്കണം എന്നാവശ്യപ്പെട്ട് ടീച്ചര്‍ ഉപവാസത്തിലാണ്. ഇരുമുടിക്കെട്ടുമായി ശബരിമലയ്ക്കുള്ള യാത്രാമധ്യേ ഇന്ന് പുലര്‍ച്ചെ മരക്കൂട്ടത്തുവെച്ചാണ് ടീച്ചറെ അറസ്റ്റ് ചെയ്തത്.