കൊല്ലം :കരുനാഗപ്പള്ളിയിൽ ശബരിമല കർമ സമിതിയുടെ പ്രതിഷേധ പ്രകടനത്തിന് നേരേ സിപിഎം -എസ്.ഡി.പി.ഐ അക്രമണം.അഞ്ച് ആർ.എസ്.എസ് പ്രവർത്തകർക്ക് പരിക്ക്. രണ്ട് പേരുടെ നില ഗുരുതരം.കമ്പിവടി കൊണ്ട് പ്രവർത്തകരുടെ തല അടിച്ച് പൊട്ടിക്കുകയായിരുന്നു .ബൈജു, അക്ഷയ്, അനിൽ കുമാർ, ചിക്കു, കണ്ണൻ എന്നിവർക്കാണ് പരുക്കേറ്റത്.
കരുനാഗപ്പള്ളി പുത്തൻ തെരുവിലാണ് സംഭവം. ബൈക്കുകളിൽ പ്രതിഷേധ പ്രകടനമായി വന്ന പ്രവർത്തകർക്ക് നേരെ യാതൊരു പ്രകോപനവുമില്ലാതെ അക്രമണം അഴിച്ച് വിടുകയായിരുന്നു. ചിതറി ഓടിയ പ്രവർത്തകരെ ഓടിച്ചിട്ട് അക്രമിക്കുകയായിരുന്നു.