തിരുവനന്തപുരം : ശബരിമല തീർത്ഥാടകർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ നേരിട്ട് മനസിലാക്കുന്നതിനായി ബിജെപി എംപിമാരായ നളീൻ കുമാർ കട്ടീലും വി.മുരളീധരനും നാളെ ശബരിമല സന്ദർശിക്കും.
രാവിലെ 10 മണിക്ക് നിലയ്ക്കലിലെത്തും. സംസ്ഥാന സെക്രട്ടറി ജെ.ആർ പദ്മകുമാറും പത്തനംതിട്ട ജില്ലാ പ്രസിഡന്റ് അശോകൻ കുളനടയും എംപിമാരെ അനുഗമിക്കും.
പമ്പയും സന്നിധാനവും എംപിമാർ സന്ദർശിക്കും. തുടർന്ന് അയ്യപ്പ ദർശനം നടത്തും. ശബരിമലയിലെ സ്ഥിതിഗതികൾ നേരിട്ട് മനസിലാക്കാൻ വേണ്ടിയാണ് ഇവരെത്തുന്നത്.