തിരുവനന്തപുരം : ജനം ടിവിയുടെ ലോഗോ ദുരുപയോഗം ചെയ്ത് വ്യാജ ചിത്രം പ്രചരിപ്പിച്ചവർക്കെതിരെ ജനം ടിവി പരാതി നൽകി . സൈബർ സെല്ലിലും വഞ്ചിയൂർ പൊലീസ് സ്റ്റേഷനിലുമാണ് പരാതി നൽകിയത്.
സിപിഎം അനുഭാവികളായവരാണ് ജനം ടിവി ഭക്തർക്കൊപ്പം നിൽക്കുന്നതിൽ വിറളി പൂണ്ട് ഫോട്ടോഷോപ്പ് ചെയ്ത ചിത്രം പ്രചരിപ്പിച്ചത്. തൃപ്തി ദേശായിക്ക് ഇപ്പോൾ ആർത്തവം എന്ന് ജനം ടിവി സ്ക്രീനിൽ എഡിറ്റ് ചെയ്ത് ചേർത്തായിരുന്നു പ്രചാരണം നടത്തിയത്.ഇന്നലെ മുതൽ തൃപ്തിക്ക് മാസമുറ തുടങ്ങിയതായി സൂചന എന്നും എഡിറ്റ് ചെയ്ത് ചേർത്ത് പ്രചാരണം നടത്തിയിരുന്നു.
എഡിറ്റ് ചെയ്ത് ചേർത്ത ചിത്രവുമായി ട്രോളുണ്ടാക്കി പ്രചരിപ്പിച്ച ട്രോൾ സംഘ് എന്ന പേജിന്റെ ടീം മെംബേഴ്സ് ആയ അമൽ രാമചന്ദ്രൻ , ബിനിൽ ദിലീപ് എന്നിവർക്കെതിരെ പരാതി നൽകിയിട്ടുണ്ട്. റോയി പൊള്ളയിൽ , ഓം ഭരദ്വാജ് , ജോസ് സാമുവേൽ , ജ്യോതിഷ് നായർ , രശ്മി വിജയൻ ,സഖാവ് ഫൈസൽ മണ്ണാർക്കാട് , സുനിൽ കെസി എളയാവൂർ, ഷൈൻ ദീപു തുടങ്ങിയവർക്കെതിരേയും പ്രചാരണം നടത്തിയ മറ്റുള്ളവർക്കെതിരേയുമാണ് പരാതി നൽകിയത്.
ജനം ടിവി ചീഫ് എഡിറ്റർ ജി.കെ സുരേഷ് ബാബുവാണ് പരാതി നൽകിയത്. ജനം ടിവി സംപ്രേഷണം ചെയ്യാത്ത വാർത്ത ജനം ടിവി ലോഗോയുടെ പേരിൽ പ്രചരിപ്പിച്ച് മാദ്ധ്യമത്തെ ഇകഴ്ത്താൻ ശ്രമിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയത്.