ലക്നൗ : അയോദ്ധ്യയിലെ തർക്ക ഭൂമിയിൽ രാമക്ഷേത്രം നിർമ്മിക്കണമെന്നും,അതിനുള്ള ഓർഡിനൻസ് കേന്ദ്രസർക്കാർ കൊണ്ടുവരുന്നതിൽ സന്തോഷമേയുള്ളൂവെന്നും കേസിലെ പ്രഥമ ഹർജിക്കാരൻ ഇഖ്ബാൽ അൻസാരി.
കേന്ദ്രസർക്കാർ അത്തരമൊരു നിയമം കൊണ്ടുവന്നാൽ അത് അംഗീകരിക്കും.അത് രാജ്യത്തിനു ഗുണകരമാണ്.രാമക്ഷേത്രം നിർമ്മിക്കുന്നതിൽ സന്തോഷമേയുള്ളൂ.മോദി സർക്കാരിനോട് തങ്ങൾക്ക് യാതൊരു എതിർപ്പുമില്ലെന്നു മാത്രമല്ല സർക്കാരിന്റെ പ്രവർത്തികളിൽ തൃപ്തിയുമുണ്ട്.പ്രശ്നം പരിഹരിക്കാൻ മോദി സർക്കാർ കൊണ്ടുവരുന്ന ഓർഡിനൻസിനു കഴിയുമെന്നാണ് പ്രത്യാശയെന്നും അദ്ദേഹം പറഞ്ഞു.
കേസിൽ മസ്ജിദിനു വേണ്ടി കക്ഷി ചേർന്ന ആദ്യത്തെ ഹര്‍ജിക്കാരനായ ഹാഷിം അന്‍സാരിയുടെ പിന്തുടര്ച്ചക്കാരനാണ് ഇഖ്ബാൽ അൻസാരി.