ന്യൂഡൽഹി : രാജ്യതലസ്ഥാനത്ത് എത്തിയ ഭീകരരെന്ന് സംശയിക്കുന്ന രണ്ട് പേരുടെ ചിത്രം ഡൽഹി പൊലീസ് പുറത്തുവിട്ടു.ഇവരെ കണ്ടാൽ അറിയിക്കണമെന്നാവശ്യപ്പെട്ട് പഹാട് ഗഞ്ച് പൊലീസ് സ്റ്റേഷൻ നമ്പറും നൽകിയിട്ടുണ്ട്.
ഇന്ത്യയിലെ പഞ്ചാബിനോട് ചേർന്ന പാക് അതിർത്തി പ്രദേശമായ ഫിറോസ്പൂരിനു സമീപത്തുള്ള ഭാഗങ്ങളിൽ നിന്നെടുത്തത് എന്ന് സംശയിക്കുന്നതാണ് ചിത്രം.മൈൽക്കുറ്റിയിൽ ചാരി നിൽക്കുന്ന നിലയിലാണ് ചിത്രം.ഡൽഹി 360 കിലോമീറ്റർ,ഫിറോസ്പൂർ 9 കിലോമീറ്റർ എന്നിങ്ങനെ മൈൽക്കുറ്റിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
ജയ്ഷെ മുഹമ്മദ് പഞ്ചാബിൽ നിന്ന് ഡൽഹി കേന്ദ്രമാക്കി നീങ്ങുന്നതായി പൊലീസ് റിപ്പോർട്ടുകളുണ്ടായിരുന്നു.ഇതിനു പിന്നാലെയാണ് ചിത്രം പുറത്ത് വന്നിരിക്കുന്നത്