പത്തനംതിട്ട : നിലയ്ക്കലിൽ നിന്ന് പമ്പയിലേയ്ക്ക് വാഹനങ്ങൾ കടത്തിവിടാത്തതിനു തൊടു ന്യായങ്ങൾ നിരത്തിയ എസ് പി യതീഷ് ചന്ദ്രയെ പൊളിച്ചടുക്കി കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ.
പമ്പയിലേയ്ക്ക് സ്വകാര്യവാഹനങ്ങൾ കടത്തിവിട്ടാൽ ഗതാഗതകുരുക്കുണ്ടാകുമെന്നും,അതിന് മന്ത്രി ഉത്തരം പറയുമോയെന്നും ചോദിച്ച യതീഷ് ചന്ദ്രയോടാണ് മന്ത്രിയുടെ മാസ് മറുപടി.‘ ഞാനെന്തിന് ഉത്തരം പറയണം,പറയേണ്ടത് നിങ്ങളുടെ സർക്കാരാണ്.
മറ്റ് വാഹനങ്ങൾ കടത്തിവിടില്ലെങ്കിൽ ആദ്യം ഒരു അറിയിപ്പ് ഇറക്കട്ടെ എല്ലാവരും ഇനി മുതൽ കെ എസ് ആർ ടി സിയിൽ തന്നെ വരണമെന്ന് ,അത് നടക്കുമോ‘ മന്ത്രിയുടെ ചോദ്യം കേട്ട യതീഷ് ചന്ദ്ര ഒടുവിൽ താൻ വാഹനങ്ങൾ കടത്തി വിടാൻ ശ്രമിക്കാമെന്ന് മറുപടി നൽകി.നിങ്ങളുടെ ശ്രമം ഇവിവേ വേണ്ട,നടത്തിക്കാട്ടുകയാണ് വേണ്ടതെന്ന് പൊൻ രാധാകൃഷ്ണന്റെ പ്രതികരണം.
ശബരിമല സർക്കാരിന്റെയോ,ഉദ്യോഗസ്ഥരുടേതോ അല്ലെന്നും,ഭക്തരുടേതാണെന്ന് മനസ്സില്ലാക്കണമെന്ന് ഉപദേശവും നൽകി അദ്ദേഹം കെ എസ് ആർ ടി സി ബസിൽ പമ്പയിലേയ്ക്ക് പോയി.