ന്യൂഡൽഹി : ശബരിമല യുവതീ പ്രവേശന വിധി നടപ്പാക്കാൻ മാർഗ നിർദേശങ്ങൾ ആവശ്യപ്പെട്ട് പൊലീസ് സുപ്രീംകോടതിയിലേയ്ക്ക്.ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഡൽഹിയിൽ മുതിർന്ന അഭിഭാഷകരുമായി ചർച്ച നടത്തി.
ശബരിമലയിലെ സർക്കാരിന്റെ നടപടികളെ വിമർശിച്ച് ഹൈക്കോടതിയിൽ നിന്നും വരുന്ന നിർദേശങ്ങൾ യുവതീ പ്രവേശനം നടത്തുന്നതിൽ ബുദ്ധിമുട്ടുണ്ടാക്കുമെന്നാണ് പൊലീസിന്റെ കണക്കുകൂട്ടൽ.വിധി നടപ്പാക്കാൻ പൊലീസ് സ്വീകരിച്ച നടപടികളും കോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവരും.മൂന്നുദിവസത്തിനുള്ളിൽ ഇതു സംബന്ധിച്ച് ഹർജി നൽകാനാണ് തീരുമാനം.
പൊലീസിന്റെ നിയന്ത്രണങ്ങളുടെയും ശബരിമലയിൽ പ്രഖ്യാപിച്ചിരിയ്ക്കുന്ന നിരോധനാജ്ഞയുടെയും പേരിൽ വലിയ വിമർശനങ്ങളാണ് പൊലീസിന് നേരിടേണ്ടി വന്നത്.