തിരുവനന്തപുരം : ലൈംഗിക ആരോപണം നേരിടുന്ന പി.കെ.ശശി എംഎല്‍എക്കെതിരെ നടപടി ആവശ്യപ്പെട്ട് വി.എസ്.അച്യുതാനന്ദന്. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം സിപിഎം കേന്ദ്ര നേതൃത്വത്തിന് കത്ത് നല്കി.
സ്ത്രീകള്‍ക്കെതിരായ ആക്രമണത്തില്‍ ഇരട്ടത്താപ്പ് ഉണ്ടാകരുതെന്നും പീഡന പരാതികളില്‍ വിട്ടുവീഴ്ച ചെയ്യുന്നത് പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കുമെന്നും അദ്ദേഹം കത്തിൽ വ്യക്തമാക്കുന്നു.
ശശിക്കെതിരെയുള്ള പരാതിയിന്മേലുള്ള കമ്മീഷന് റിപ്പോര്‍ട്ട് നാളെ സിപിഎം സംസ്ഥാന സമിതിയില്‍ പരിഗണിക്കാനിരിക്കെയാണ് വി.എസ് ഇക്കാര്യം ആവശ്യപ്പെട്ട് കത്ത് നൽകിയിരിക്കുന്നത്.