കൊല്‍ക്കത്ത: വിമാനം തകര്‍ക്കുമെന്ന് ഫോണ്‍ സംഭാഷണത്തിനിടെ ഭീഷണി മുഴക്കിയ യാത്രക്കാരനെ കൊല്‍ക്കത്ത വിമാനത്താവളത്തില്‍ നിന്ന് സിഐഎസ്ഫ് കസ്റ്റഡിയിലെടുത്തു. കൊല്‍ക്കത്ത-മുംബൈ ജെറ്റ് എയര്‍വെയ്സ് വിമാനത്തില്‍ എത്തിയ ജെ.പൊദ്ദാര്‍ എന്ന യാത്രക്കാരനെയാണ് കസ്റ്റഡിയിലെടുത്തത്. പൊലീസിന് കൈമാറിയ ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.
സുഹൃത്തുക്കള്‍ക്കൊപ്പമാണ് ഇയാള്‍ യാത്രക്കെത്തിയത്. ഫോണില്‍ സുഹൃത്തിനോട് സംസാരിക്കുന്നതിനിടെയായിരുന്നു ഭീകരരെക്കുറിച്ചുള്ള പരാമര്‍ശം. ഇത് കേട്ട് സമീപത്തുണ്ടായിരുന്ന ബ്രിട്ടീഷ് പൗരനാണ് വിവരം പൈലറ്റിനെ അറിയിച്ചത്. പൈലറ്റ് വിവരം സിഐഎസ്എഫിനെ അറിയിക്കുകയും, അധികൃതരെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. വിമാനം പിന്നീട് സുരക്ഷിത മേഖലയിലേക്ക് മാറ്റി.