സന്നിധാനം: സന്നിധാനത്ത് തീർത്ഥാടകർക്ക് ഇടയിൽ ഭക്തരുടെ വേഷത്തിൽ പോലീസ്. കാവിയും കറുപ്പും ധരിച്ച് ഭക്തർ നാമം ജപിക്കുന്ന സ്ഥലങ്ങളിലാണ് പോലീസുകാർ ഇങ്ങനെയെത്തുന്നത്. തീർത്ഥാടകർ വിരിവെക്കുന്ന സ്ഥലങ്ങളിലും അയ്യപ്പവേഷത്തിൽ പോലീസുകാർ നുഴഞ്ഞുകയറിയിട്ടുണ്ട്.
തീർത്ഥാടകർക്കിടയിൽ നുഴഞ്ഞുകയറി പോലീസ് പ്രകോപനം സൃഷ്ടിക്കുന്നുവെന്ന ആരോപണങ്ങൾക്ക് ശക്തിപകരുന്നതാണ് ജനം ടിവി പുറത്തുവിട്ട ഈ ദൃശ്യങ്ങൾ.
https://youtu.be/eW1r-n7q3dQ
കേന്ദ്ര സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥർ സന്നിധാനത്തുണ്ടെന്നിരിക്കിയാണ് എആർ ക്യാമ്പിലെയും പത്തനംതിട്ട എസ്പിയുടെ പ്രത്യേക സ്ക്വാഡിലെയും പോലീസുകാർ വേഷപ്രച്ഛന്നരായി ഭക്തർക്കിടയിൽ കടന്നുകൂടിയിരിക്കുന്നത്.
നിലക്കലിൽ പോലീസ് പുറത്തുവിട്ട ലുക്ക് ഔട്ട് നോട്ടീസിൽ മഫ്ത്തിയിലുള്ള പോലീസുകാരൻ ഇടം പിടിച്ചത് വിവാദമായിരുന്നു. തടിയന്റവിട നസീറുമായി അടുത്ത് ബന്ധമുള്ള പോലീസ് ഡ്രൈവർ ഇബ്രാഹിമായിരുന്നു യൂണിഫോം ധരിക്കാതെ ഭക്തർക്കിടയിലെത്തിയത്.