മുംബൈ: സമൂഹ മാദ്ധ്യമങ്ങളിൽ ഹമാസ് അനുകൂല നിലപാട് സ്വീകരിച്ച സ്കൂൾ പ്രിൻസിപ്പലിനെ പിരിച്ചുവിട്ടു. മുംബൈയിലെ വിദ്യാവിഹാർ ഏരിയയിലെ സോമയ്യ സ്കൂൾ പ്രിൻസിപ്പൽ പർവീൺ ഷെയ്ഖിനെതിരായാണ് നടപടി.
ഐക്യത്തിലും ധാർമ്മികതയിലും വിട്ടുവീഴ്ച ചെയ്യാതിരിക്കാൻ പ്രിൻസിപ്പലിനെ സേവനം അവസാനിപ്പിക്കുകയാണെന്ന് മാനേജ്മെൻ്റിന്റെ പ്രസ്താവനയിൽ പറയുന്നു. പ്രിൻസിപ്പലിന്റെ അഭിപ്രായ പ്രകടനം വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മൂല്യങ്ങളുമായി പൊരുത്തപ്പെടുന്നില്ലെന്നും സ്കൂൾ മാനേജ്മെൻ്റ് പറഞ്ഞു. ദിവസങ്ങൾക്ക് മുൻപ് പർവീൺ ഷെയ്ഖ് ഹമാസ്-പലസ്തീൻ അനുകൂല പോസ്റ്റുകൾ പങ്കുവെക്കുകയും ലൈക്ക് ചെയ്യുകയും ചെയ്തിരുന്നു.
കഴിഞ്ഞ 12 വർഷമായി സ്കൂളിൽ പ്രവർത്തിക്കുന്ന പർവീൺ ഏഴ് വർഷം മുമ്പാണ് പ്രിൻസിപ്പലായി ചുമതലയേറ്റത്. ഹമാസ് അനുകൂല നിലപാട് സ്വീകരിച്ച പർവീണിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. ഇതിന് പിന്നാലെ വിശദീകരണം നൽകാൻ മാനേജ്മെന്റ് ആവശ്യപ്പെട്ടിരുന്നു.