ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സൈനികന് വീരമൃത്യു. രണ്ട് സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രണ്ട് ഭീകരരെ സൈന്യം വധിച്ചു. പുല്‍വാമയിലുണ്ടായ ഏറ്റുമുട്ടലിലും ഒരു ഭീകരനെ സൈന്യം വധിച്ചിട്ടുണ്ട്.
കുല്‍ഗാമിലെ റെഡ്വാനി മേഖലയില്‍ ഇന്ന് പുലര്‍ച്ചെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. മേഖലയില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ വെടിവപ്പുണ്ടാവുകയായിരുന്നു. അഞ്ച് മണിക്കൂറോളം ഏറ്റുമുട്ടല്‍ നീണ്ട് നിന്നു.
പുല്‍വാമയില്‍ ഹഫു മേഖലയിലും ഏറ്റുമുട്ടലുണ്ടായിരുന്നു. ഇവിടെയും ഒരു ഭീകരനെ സൈന്യം വധിച്ചിട്ടുണ്ട്. ഇയാളില്‍ നിന്ന് സ്ഫോടക വസ്തുക്കളും ആയുധങ്ങളും പിടിച്ചെടുത്തതായി സൈനിക വക്താവ് വ്യക്തമാക്കി.