ഹൈദരാബാദ്: ഭീകരവാദത്തെ അനുകൂലിക്കുന്ന പാകിസ്ഥാന്റെ നിലപാട് അവസാനിപ്പിക്കുന്നതു വരെ അവരുമായി ചര്‍ച്ചയ്ക്കില്ലെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്.
പാകിസ്ഥാനില്‍ നടക്കുന്ന സാര്‍ക്ക് ഉച്ചകോടി നിരസിച്ചതിനു പിന്നാലെയാണ് സുഷമ സ്വരാജിന്റെ പ്രസ്താവന. ഭീകരവാദവും ചര്‍ച്ചയും ഒരുമിച്ച് നടക്കില്ലെന്നും മന്ത്രി ഹൈദരാബാദില്‍ പറഞ്ഞു.
കര്‍താര്‍പൂര്‍ ഇടനാഴി കഴിഞ്ഞ ഇരുപതു വര്‍ഷമായി ഇന്ത്യ ആവശ്യപ്പെടുന്നതാണ്. ഇതിനോട് പാകിസ്ഥാന് പ്രതികരിച്ചത് ഇന്ത്യ സ്വാഗതം ചെയ്യുന്നു. എന്നാല്‍ ഇടനാഴിയെ സംബന്ധിക്കുന്ന വിഷയവും ഭീകരവാദവും രണ്ട് കാര്യങ്ങളാണ്.
പാകിന്ഥാന് ഭീകരപ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്ന പക്ഷം ഉഭയകക്ഷി ചര്‍ച്ചയാവാം. നിലപാടില്‍ മാറ്റം വരുത്തുന്നതു വരെ പാകിസ്ഥാന് ആതിഥ്യമരുളുന്ന സാര്‍ക്ക് ഉച്ചകോടിയില്‍ പങ്കെടുക്കില്ലെന്നും സുഷമ സ്വരാജ് മാദ്ധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി.