വാഷിങ്ടണ്‍: ഗൂഗിളില്‍ ഇഡിയറ്റ് എന്ന് സെര്‍ച്ച് ചെയ്താല്‍ ഡൊണാള്‍ഡ് ട്രംപിന്റെ ചിത്രം? ഡെമോക്രാറ്റിക് പാര്‍ട്ടി അംഗമായ വനിതാ സെനറ്റര്‍ സോ ലോഫ്ഗ്രെന് സുന്ദര്‍ പിച്ചൈയോട് വിശദീകരണം ആവശ്യപ്പെട്ടു.
അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ ഗൂഗിളിന്റെ ഭാഗത്ത് നിന്ന് രാഷ്ട്രീയ പക്ഷപാതിത്വമുണ്ടായിയെന്ന വിഷയത്തില്‍ വിശദീകരണം നല്കാന് യുഎസ് നിയമ കാര്യ കമ്മറ്റിക്ക് മുമ്പാകെ എത്തിയതായിരുന്നു സുന്ദര്‍ പിച്ചൈ.
രാഷ്ട്രീയ പക്ഷപാതിത്വം ഗൂഗിളിനോ അല്‍ഗോരിതങ്ങള്‍ക്കോ ഇല്ലെന്ന് പിച്ചൈയുടെ വിശദീകരണത്തിനു മറുചോദ്യമായാണ് ഇഡിയറ്റ് എന്ന് സെര്‍ച്ച് ചെയ്താല്‍ ട്രംപിന്റെ ചിത്രം വരുന്നതെങ്ങനെയെന്ന് സെനറ്റര്‍ സോ ലോഫ്ഗ്രെന് ആരാഞ്ഞത്.
എന്നാല്‍ ആയിരക്കണക്കിന് കീവേഡുകളെ അടിസ്ഥാനമാക്കിയാണ് സെര്‍ച്ച് എഞ്ചിന് റിസള്‍ട്ടുകള്‍ അല്‍ഗോരിതങ്ങള്‍ കണ്ടെത്തുന്നതെന്നും ഉപഭോക്താക്കള്‍ തന്നെ സൃഷ്ടിക്കുന്ന നിരവധി ഘടകങ്ങളനുസരിച്ചാണ് റിസള്‍ട്ടെന്നും സുന്ദര്‍ പിച്ചൈ വിശദീകരിച്ചു.