ന്യൂഡല്‍ഹി : റഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട് വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച രാഹുല്‍ഗാന്ധിയ്ക്കെതിരെ ആഞ്ഞടിച്ച് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ.
രാഹുല്‍ ഗാന്ധി ഉന്നയിച്ച ആരോപണങ്ങള്‍ രാജ്യസുരക്ഷയെ പ്രതികൂലമായി ബാധിക്കുന്നതാണ്. പറഞ്ഞ ആരോപണങ്ങളുടെ ഉറവിടം രാഹുല്‍ വെളിപ്പെടുത്തണം.ഇത്തരത്തില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിനു രാഹുല്‍ ജനങ്ങളോടും,സൈനികരോടും മാപ്പ് പറയുകയും വേണം.
രാഷ്ട്രീയ ലാഭം മാത്രം ലക്ഷ്യമിട്ടായിരുന്നു രാഹുലിന്റെ വ്യാജ ആരോപണങ്ങള്‍.റഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ ഏതു ചര്‍ച്ച നടത്താനും തയ്യാറാണെന്നും അമിത് ഷാ പറഞ്ഞു.സുപ്രീം കോടതി ഉത്തരവോടെ കോണ്‍ഗ്രസിന്റെ ആരോപണങ്ങള്‍ പൊളിഞ്ഞെന്നും അമിത് ഷാ പറഞ്ഞു.