ഹൈദരാബാദ്: പത്ത് വര്‍ഷത്തെ പ്രണയം പൂവണിഞ്ഞു. സൈനയും കശ്യപും ജീവിതത്തിന്റെ കോര്‍ട്ടിലും ഒന്നായി. സൈനയാണ് ട്വിറ്ററിലൂടെ വിവാഹ ചിത്രങ്ങള്‍ പങ്കുവെച്ച് ആരാധകരെ അറിയിച്ചത്. ഹൈദരാബാദിലായിരുന്നു വിവാഹ ചടങ്ങുകള്‍.
വിവാഹചടങ്ങില്‍ മാദ്ധ്യമങ്ങളെ വിലക്കിയിരുന്നു. തെലുങ്ക് സിനിമാ രംഗത്തെ പ്രഗല്ഭരും, രാഷ്ട്രീയ-കായിക രംഗത്തെ പ്രമുഖരെ കൊണ്ടും സജീവമായിരുന്നു വിവാഹസത്കാരം.
2005 ല്‍ ഗോപീചന്ദിന്റെ ബാഡ്മിന്റണ്‍ അക്കാദമിയില്‍ വെച്ചാണ് സൈനയും കശ്യപും കണ്ടുമുട്ടുന്നത്. പത്തു വര്‍ഷം രഹസ്യമാക്കി വെച്ച പ്രണയം വിവാഹത്തിലെത്തുകയായിരുന്നു.
Saina Nehwal marriage @NSaina pic.twitter.com/OkEtJ6bDce
— Ramesh Vaitla NTV #StayHomeStaySafe (@RameshVaitla) December 14, 2018