തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ തുടർ തോൽവികൾക്ക് ശേഷം കേരളത്തിന്റെ വമ്പൻ തിരിച്ചുവരവ്. ഡൽഹിക്കെതിരായ മത്സരത്തിൽ ഇന്നിംഗ്സിനും 27 റൺസിനുമാണ് കേരളത്തിന്റെ ജയം. കേരളത്തിനായി ആദ്യ ഇന്നിംഗ്സിൽ അർധസെഞ്ചുറിയും മത്സരത്തിലാകെ 9 വിക്കറ്റും സ്വന്തമാക്കിയ ജലജ് സക്സേനയാണ് കളിയിലെ താരം.
കേരളത്തിന്റെ ഒന്നാം ഇന്നിങ്സ് സ്കോറായ 320 റൺസ് പിൻതുടർന്ന ഡൽഹി ആദ്യ ഇന്നിങ്സിൽ 139 റൺസിന് പുറത്തായിരുന്നു. ഫോളോ ഓൺ ചെയ്ത ഡൽഹി രണ്ടാം ഇന്നിങ്സിൽ 154 റൺസിന് പുറത്താവുകയായിരുന്നു.















