മുംബൈ : ചെമ്പൂർ തിലക് നഗറിലെ ഫ്ലാറ്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം ഏഴായി.
മരിച്ചവരിൽ ഭൂരിഭാഗവും 75 വയസ്സിൽ മുകളിലുള്ളവരാണ്. മരിച്ച സുനിതാ ജോഷി (72), ബാലചന്ദ്ര ജോഷി (72), സുമന് ജോഷി (83), സരള സുരേഷ് (52), ലക്ഷ്മിബെന്‍ പ്രേംജി (83) എന്നിവരെ തിരിച്ചറിഞ്ഞു. ഇവരുടെ അയല്‍വാസിയായിരുന്ന ഒരാള്‍ക്കും രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയ ഒരു അഗ്നിശമന സേനാ ഉദ്യോഗസ്ഥനും പരിക്കേറ്റു. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിലക് നഗറിലെ 35 നില കെട്ടിടത്തിന്റെ പതിന്നാലാം നിലയില്‍ ഇന്നലെ വൈകിട്ട് 7.46 ഓടുകൂടിയാണ് തീപിടിത്തമുണ്ടായത്.
കെട്ടിടത്തിന്റെ മറ്റു നിലകളിൽ നിന്നും ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. അഗ്നിശമന സേനയുടെ 8 യൂണിറ്റ് ടാങ്കറുകളാണ് തീ അണയ്ക്കാൻ എത്തിയത്. തീപിടുത്തത്തിന്റെ കാരണം കണ്ടെത്തിയിട്ടില്ല.