പന്തളം: അയ്യപ്പന് സത്യമാണ്, അത് ഒരിക്കലും നശിപ്പിക്കാന്‍ കഴിയില്ലെന്നും മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്. അയ്യപ്പന് ജനഹൃദയങ്ങളില്‍ ഇന്നും ജീവിക്കുന്നു. ഇത്രയൊക്കെ അനിഷ്ടങ്ങള്‍ സംഭവിച്ചിട്ടും വിശ്വാസ സങ്കല്‍പ്പങ്ങള്‍ക്ക് ഒരു കോട്ടവും സംഭവിച്ചിട്ടില്ല എന്നുള്ളത് ശ്രദ്ധേയമാണന്നും അദ്ദേഹം പറഞ്ഞു. പന്തളത്ത് വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ നടന്ന സാംസ്കാരിക സദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.