ഡല്‍ഹി: സാമ്പത്തിക സംവരണ ബില്‍ ഇന്ന് രാജ്യസഭയില്‍ അവതരിപ്പിക്കും. വിമര്‍ശനങ്ങള്‍ക്കും പ്രതിപക്ഷ വിയോജിപ്പുകള്ക്കുമിടെ ബില്‍ ഇന്നലെ ലോക്സഭ പാസാക്കിയിരുന്നു. മൂന്നിനെതിരെ 323 വോട്ടുകള്‍ക്കാണ് ബില്‍ ലോക്സഭയില്‍ പാസായത്.
ആശങ്കകള്‍ക്കും പ്രതിഷേധങ്ങള്‍ക്കും വിരാമമിട്ടാണ് മുന്നോക്ക സമുദായത്തിലെ പിന്നോക്കാര്ക്ക് 10 ശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തുന്ന ബില്‍ ലോക്സഭ പാസാക്കിയത് . അണ്ണാ ഡിഎംകെ വോട്ടെടുപ്പ് ബഹിഷ്കരിച്ചപ്പോള്‍ ആകെയുണ്ടായിരുന്ന 326 അംഗങ്ങളില്‍ 323 പേര് സംവരണ ബില്ലിന് അനുകൂലമായി വോട്ടുചെയ്തു . കേരളത്തില്‍ നിന്നുള്ള രണ്ടു മുസ്ലിംലീഗ് അംഗങ്ങളായ പികെ കുഞ്ഞാലിക്കുട്ടിയും ഇടി മുഹമ്മദ് ബഷീറും, എഐഎംഐഎം നേതാവ് അസാദുദ്ദീന്‍ ഒവൈസിയുമാണ് ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്തത്. ബില്‍ പിന്‍വലിക്കണമെന്ന് ചര്‍ച്ചയില്‍ ഇ.ടി മുഹമ്മദ് ബഷീര്‍ എംപി ആവശ്യപ്പെട്ടിരുന്നു. ബില്‍ ചര്‍ച്ചയ്ക്ക് വരുന്നതിനു മുമ്പും ചര്‍ച്ചയിലും ശക്തമായ പ്രതിഷേധം ഉയര്‍ത്തിയ കോണ്‍ഗ്രസും ഇടതുപക്ഷവും വോട്ടെടുപ്പില്‍ സര്‍ക്കാറിന് അനുകൂലമായി നിലപാടെടുത്തു . ബില്‍ സംയുക്ത പാര്‍ലമെന്ററി സമിതിക്ക് വിടണമെന്ന് ചര്‍ച്ചയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു . ബില്‍ തിടുക്കപ്പെട്ട് കൊണ്ടുവരുന്നതിനെയും നിയമ സാധുതയെയും പ്രതിപക്ഷപാര്‍ട്ടികള്‍ ചോദ്യം ചെയ്തു. ഫെഡറല്‍ സംവിധാനത്തെ ബാധിക്കാത്തതിനാല്‍ രാജ്യസഭാ പാസാക്കി രാഷ്ട്രപതി അംഗീകാരം നല്കിയാല് മാത്രം മതി.
ശക്തമായ എതിര്‍പ്പുകള്‍ നിലനില്‍ക്കെ വോട്ടെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ബില്ലിനെ അനുകൂലിച്ചത് കേന്ദ്ര സര്‍ക്കാരിനെ സംബന്ധിച്ച് ഏറ്റവും നിര്‍ണായകമായ വിജയങ്ങളില്‍ ഒന്നായി മാറി. എന്നാല്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബില്ലിനെതിരെ പ്രത്യക്ഷ നിലപാടെടുത്താല്‍ തിരിച്ചടിയാകും എന്നുള്ള വിലയിരുത്തലാണ് വോട്ടെടുപ്പില്‍ പ്രതിപക്ഷ കക്ഷികളുടെ നിലപാട് മാറ്റത്തിലൂടെ പ്രതിഫലിച്ചത്. ബില്ലിനെ എതിര്‍ത്ത് പോളിറ്റ് ബ്യൂറോ നിലപാട് എടുത്തശേഷം ആയിരുന്നു സിപിഎമ്മിന്റെ അനുകൂല വോട്ടിംഗ്. സംവരണം മറ്റു വിഭാഗങ്ങളിലേക്ക് വ്യാപിക്കുമെന്ന വാഗ്ദാനം ബിഎസ്പി അടക്കമുള്ള പാര്‍ട്ടികളെ അനുകൂലമായി ചിന്തിക്കാന്‍ പ്രേരിപ്പിച്ചത് രാജ്യസഭയിലും സര്‍ക്കാരിന് ആത്മവിശ്വാസം നല്‍കും. രാജ്യസഭയില്‍ എന്‍ഡിഎയ്ക്ക് 89 അംഗങ്ങളുമാണുള്ളത്. യുപിഎയ്ക്ക് 112 ഉം ഇരുപക്ഷത്തുമല്ലാത്ത 39 എം.പിമാരുമുണ്ട്. അണ്ണാഡിഎംകെ ലോക്സഭയിലേത് പോലെ രാജ്യസഭയിലും വോട്ടെടുപ്പ് ബഹിഷ്ക്കരിച്ചേക്കും. വിയോജിപ്പുണ്ടെങ്കിലും ബി എസ് പി അടക്കമുള്ള കക്ഷികള്‍ വോട്ടെടുപ്പില്‍ ബില്ലിന് പിന്തുണ നല്‍കുമെന്ന പ്രതീക്ഷയിലാണ് കേന്ദ്ര സര്‍ക്കാര്‍.