തിരുവനന്തപുരം: ഹിന്ദു ദൈവങ്ങളേയും വിശ്വാസങ്ങളേയും അധിക്ഷേപിച്ച് മന്ത്രി ജി.സുധാകരന്. മഹാവിഷ്ണു, ശിവന്, അയ്യപ്പന് തുടങ്ങിയവര്‍ ഭൂമിയില്‍ ജീവിച്ചിരുന്നതിന് തെളിവില്ലെന്നായിരുന്നു സുധാകരന്റെ പരാമര്‍ശം. കാനന ക്ഷേത്രമായ ശബരിമലയില്‍ മുമ്പ് ബ്രാഹ്മണര്‍ ഉണ്ടായിരുന്നില്ല. ക്ഷേത്രത്തിലേക്ക് ഭക്തര്‍ എത്തി വരുമാനം കൂടിയപ്പോഴാണ് അവിടെ ബ്രാഹ്മണര്‍ വന്നത്. തന്ത്രി സ്ഥാനം ഒരു പദവി മാത്രമാണ്. പക്ഷെ ശബരിമല ക്ഷേത്രത്തില്‍ ആര് തന്ത്രിയാകണം എന്ന് തീരുമാനിക്കേണ്ടത് ദേവസ്വം ബോര്‍ഡാണ്. മുന്‍പ് കണ്ഠര് മോഹനരെ മാറ്റിയിട്ടുണ്ട്.
മനസ്സില്‍ മുഴുവനും കള്ളത്തരമുള്ളത് കൊണ്ടാണ് തിരുവാഭരണം തിരിച്ച് കിട്ടുമോ എന്ന് പന്തളം രാജകുടുംബം സംശയിക്കുന്നത്. നവോത്ഥാനം നടപ്പാക്കുന്നതിലൂടെ സര്‍ക്കാരിന് വോട്ട് കൂടുകയേ ഉള്ളുവെന്നും സുധാകരന് പറഞ്ഞു.