ന്യൂഡൽഹി : ആരൊക്കെ എതിർത്താലും,കള്ളൻ രാജ്യത്തിനകത്തോ,പുറത്തോ ആയാലും കാവൽക്കാരൻ പിടികൂടുക തന്നെ ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.ബിജെപിയുടെ ദേശീയ കൗൺസിൽ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം .
കോൺഗ്രസ് ഭയക്കുന്നത് സത്യത്തെയാണ്.ഇന്ത്യയിൽ ഇപ്പോൾ നടക്കുന്നത് ജനാധിപത്യവും,കുടുംബാധിപത്യവും തമ്മിലുള്ള മത്സരമാണ്.രാജ്യത്ത് യു പി എ ഭരണം നടന്ന കാലയളവിൽ എല്ലാ അന്വേഷണ ഏജൻസികളെയും ഉപയോഗിച്ച് തങ്ങളെ വേട്ടയാടുകയായിരുന്നു.പാർട്ടി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായെ ജയിലിൽ അടയ്ക്കുക പോലും ചെയ്തിട്ടും തങ്ങളാരും സിബിഐയ്ക്ക് എതിരെ പ്രവർത്തിച്ചില്ല.
സഖ്യങ്ങൾ രൂപപ്പെടുത്തേണ്ടത് ആദർശങ്ങളുടെ പേരിലാണ് .എന്നാൽ കോൺഗ്രസ് സഖ്യമുണ്ടാക്കിയത് മോദി സർക്കാരിനെ താഴെയിറക്കാൻ വേണ്ടി മാത്രമാണ്.സത്യസന്ധമായ ഭരണം രാജ്യത്ത് നടക്കുമെന്ന് തെളിയിച്ചത് എൻ ഡി എ സർക്കാർ അധികാരത്തിലേറിയതിനു ശേഷമാണെന്നും മോദി പറഞ്ഞു.