തിരുവനന്തപുരം: ദേശീയ പണിമുടക്ക് ദിവസം എസ്ബിഐ ബാങ്കില്‍ ആക്രമണം നടത്തിയ എന്‍ജിഒ യൂണിയന് പ്രവര്‍ത്തകരെ സസ്പെന്‍ഡ് ചെയ്തു. കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന രണ്ട് പേരെയണ് സസ്പെന്‍ഡ് ചെയ്തത്. ട്രഷറി ഡയറക്ടറേറ്റിലെ അശോകന്, സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ ഹരിലാല്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.
ദേശീയ പണിമുടക്കിനിടെ എസ്ബിഐ ബ്രാഞ്ച് ആക്രമിച്ച ഒമ്പത് പ്രതികളെയും പോലീസ് തിരിച്ചറിഞ്ഞിരുന്നു. എന്നാല്‍ രണ്ട് പ്രതികളെ മാത്രമാണ് ഇത് വരെ പിടികൂടിയത്. ബാക്കിയുള്ളവര്‍ ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്. യൂണിയന്റെ പ്രധാന നേതാക്കളായ ഏഴ് പ്രതികളെയാണ് ഇനി പിടകൂടാനുള്ളത്.
അതേസമയം, പ്രതികളായവരെ ജോലിയില്‍ പ്രവേശിപ്പിക്കരുതെന്ന് പോലീസ് നിര്‍ദേശം നല്കി.