ന്യൂഡൽഹി : മോദിയെ താഴെയിറക്കാൻ കോൺഗ്രസ് പാകിസ്ഥാന്റെ സഹായം തേടുന്നതായി പ്രതിരോധമന്ത്രി നിർമ്മല സീതാരാമൻ. മോദിയുടെ ഭരണം മൂലം ആഗോള തലത്തിൽ ഒറ്റപ്പെട്ടിരിക്കുന്ന പാകിസ്ഥാനുമായി ചേർന്ന് മോശം രാഷ്ട്രീയം കളിക്കുകയാണ് കോൺഗ്രസ്.
മോദി സർക്കാരിന്റെ നേതൃത്വത്തിൽ പാകിസ്ഥാനിൽ സർജ്ജിക്കൽ സ്ട്രൈക്ക് നടത്തിയപ്പോൾ അതിനെ അംഗീകരിക്കാത്ത കോൺഗ്രസ് ഇപ്പോൾ അതിന് തെളിവുകൾ ചോദിക്കുകയാണ്.
പാകിസ്ഥാൻ നേതൃത്വം കൊടുക്കുന്ന ഭീകര സംഘടനകളുടെ പ്രവർത്തനങ്ങൾ അതിർത്തിയിൽ വച്ച് തന്നെ ഇല്ലാതാക്കാൻ ഇന്ന് ഇന്ത്യൻ സൈന്യത്തിന് കഴിയുന്നുണ്ടെന്നും നിർമ്മല സീതാരാമൻ പറഞ്ഞു.