പ്രയാഗ്രാജ്: അര്ദ്ധകുംഭമേളയ്ക്ക് ഒരു ദിവസം അവശേഷിക്കെ മേളയ്ക്കായി ഒരുക്കിയ ക്യാംപില്‍ തീ പിടിത്തം. ഇന്ന് ഉച്ചയ്ക്കുണ്ടായ തീപിടിത്തത്തില്‍ നിരവധി ടെന്റുകള്‍ കത്തി നശിച്ചു. ആളപായമില്ല.
അഗ്നിശമനസേനാംഗങ്ങള്‍ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. മേളനടക്കുന്ന ദിഗംബര്‍ അഖാഡയില്‍ നിര്‍മ്മിച്ച ടെന്റുകളിലാണ് തീ പടര്‍ന്നത്. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് തീ പടരാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം.