- 2007ൽ മുംബൈ എഫ്സിയിൽ ചേർന്ന അനസ് ആദ്യ വർഷം തന്നെ മുംബൈ എഫ്സിയെ ഐ ലീഗ് രണ്ടാം ഡിവിഷൻ ചാമ്പ്യൻമാരാക്കി. മികച്ച കളി കാഴ്‌ച്ച വച്ച അനസിനെ 2011 വരെ മുംബൈ എഫ്സി ടീം വിട്ടുനൽകിയില്ല.
- മുംബൈ ടീമിലെ മികച്ച പ്രകടനത്തിന് ശേഷം അനസിനെ വലിയ തുകയ്‌ക്ക് പൂനെ എഫ്.സി വാങ്ങി. അവർക്ക് വേണ്ടി നാല് വർഷം കളിച്ചു. 2014 ൽ പൂനെ ടീമിനെ ഏഷ്യൻ ക്ലബ്ബ് ഫുട്ബോളിലും ഐ ലീഗിലും നയിച്ച അനസിനെ പൂനെ എഫ്സി അവരുടെ ബെസ്റ്റ് പ്ലയർ അവാർഡായ അയൺ മാൻ പുരസ്ക്കാരം നൽകി ആദരിച്ചു.
- ഐ.എസ്.എൽ രണ്ടാം സീസണിൽ ഡൽഹി ഡൈനാമോസ് പ്രതിരോധ നിരയിൽ എത്തി. ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം റോബർട്ടോ കാർലോസ് പരിശീലിപ്പിച്ച ഡൽഹി ഡൈനാമോസിലൂടെ മികച്ച കളി കാഴ്ച വെച്ച് റോബർട്ടോ കാർലോസിന്റെ ഇഷ്ട താരവുമായി.
- 2016-17 ഐഎസ്എല്ലിൽ ഇറ്റാലിയൻ ഫുട്ബോൾ ഇതിഹാസം ജിയാൻ ലുക്കാ സംബ്രോട്ടയുടെ പരിശീലനത്തിന് കീഴിൽ ഡൽഹി ഡൈനാമോസിൽ തന്നെ തുടർന്നു.
- ഐ.എസ്.എല്ലിനു ശേഷം വൻ തുകയ്‌ക്ക് ഇന്ത്യയിലെ ഏറ്റവും പ്രസിദ്ധമായ ഏറെ പാരമ്പര്യമുള്ള മോഹൻ ബഗാൻ ക്ലബ്ബിന് വേണ്ടി ഐ ലീഗ് കളിച്ചു. അവർക്ക് വേണ്ടി ഏഷ്യൻ ക്ലബ്ബ് ഫുട്ബോളിലും ഫെഡറേഷൻ കപ്പിലും മികച്ച പ്രകടനം നടത്തി. ഐ ലീഗിലും ഫെഡറേഷൻ കപ്പിലും രണ്ടാം സ്ഥാനത്തിലൊതുങ്ങി.
- 2017ൽ ഐഎസ്എല്ലിൽ ഏറ്റവും ഉയർന്ന തുകക്ക് (10 കോടി രൂപ) ജംഷഡ്പൂർ എഫ്സി അനസിനെ സ്വന്തമാക്കി.
- 2018 ഇൽ കേരളബ്ലാസ്റ്റേഴ്‌സ് അനസിനെ സ്വന്തമാക്കി. നിലവിൽ ഐഎസ്എല്ലിൽ അഞ്ചാം സീസണിൽ ബ്ലാസ്റ്റേഴ്സിനുവേണ്ടിയാണ് അനസ് കളിക്കുന്നത്.
- അനസ് അന്താരാഷ്‌ട്ര കരിയറിൽ കളിച്ച നാലു മത്സരങ്ങളും വിജയിച്ചിട്ടുണ്ട്. കംബോഡിയ, മ്യാന്മാർ, നേപ്പാൾ, കിർഗ്ഗിസ്ഥാൻ എന്നീ രാജ്യങ്ങൾക്കെതിരെയാണ് കളിച്ചത്. അനസും ജിങ്കനും തമ്മിലുള്ള കൂട്ടുകെട്ട് കളിക്കളത്തിൽ ഏറെ പരിചിതമാണ്.















