നിലയ്ക്കല്‍: ശബരിമലയില്‍ ആചാരലംഘനത്തിനെത്തിയ യുവതികളെ മടക്കി അയച്ചുവെന്ന് പൊലീസ്. രേഷ്മ നിശാന്തിനെയും ഷാനിലയേയുമാണ് മടക്കി അയച്ചത്. ഇവര്‍ ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് നിലയ്ക്കലിലെത്തിയത്. യുവതികളെ എരുമേലിയിലേക്ക് തിരികെ അയച്ചുവെന്നാണ് പൊലീസ് പറയുന്നത്. യുവതികളെ നിലയ്ക്കലില്‍ പൊലീസ് തടഞ്ഞിരുന്നു. അതേസമയം പമ്പയിലും പരിസരത്തും പൊലീസ് സുരക്ഷ ശക്തമായിരിക്കുകയാണ്. കഴിഞ്ഞ ബുധനാഴ്ച ദര്‍ശനത്തിനെത്തിയ ഇവര്‍ക്ക് അയ്യപ്പഭക്തരുടെ കനത്ത പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങിപ്പോകേണ്ടി വന്നിരുന്നു. ഇന്ന് ശബരിമല നട അടക്കിനിരിക്കെയാണ് ആചാരലംഘന നീക്കങ്ങളുമായി യുവതികള്‍ വീണ്ടും എത്തിയത്.