ഗാന്ധിനഗർ : ഓൺലൈൻ ഗെയിമായ പബ്ജി വിലക്കി ഗുജറാത്ത് സർക്കാർ.സംസ്ഥാന ബാലാവകാശ കമ്മീഷന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന പ്രൈമറി വിദ്യാഭ്യാസ വകുപ്പാണ് സർക്കുലർ ഇറക്കിയത്.
പ്രൈമറി സ്ക്കൂളുകളിൽ പബ്ജി നിരോധിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനാണ് ജില്ലാ പ്രൈമറി വിദ്യാഭ്യാസ ഉദ്യോസ്ഥർക്ക് നിർദേശം നൽകിയിരിക്കുന്നത്.ഗെയിമിന്റെ മൊബൈൽ പതിപ്പിനാകും നിരോധനം.പിസി,കൺസോൾ പതിപ്പുകൾ പ്രചാരത്തിലുണ്ട്.
പബ്ജി രാജ്യവ്യാപകമായി നിരോധിക്കണമെന്ന് ദേശീയ ബാലാവകാശ കമ്മീഷന്റെ നിർദേശമുണ്ടെന്ന് ഗുജറാത്ത് ബാലാവകാശ കമ്മീഷൻ ചെയർ പേഴ്സൺ ജാഗൃതി പാണ്ഡ്യ പറഞ്ഞു.
ഗെയിം നിരോധിക്കണമെന്നാവശ്യപ്പെട്ട് ദേശീയ ബാലാവകാശ കമ്മീഷൻ എല്ലാ സംസ്ഥാനങ്ങൾക്കും കത്തയച്ചിട്ടുണ്ട്.എല്ലാ സംസ്ഥാനങ്ങളും ഗെയിം നിരോധിക്കാൻ ബാദ്ധ്യസ്ഥരാണെന്നും ജാഗൃതി പറഞ്ഞു.