താമസിച്ചതിന് ക്ഷമ ; സമയം മാറ്റാൻ പറയരുത് ; ‘ഉറി ദ സർജിക്കൽ സ്ട്രൈക്ക്‘ വെള്ളിയാഴ്ച്ച മുതൽ പ്രദർശിപ്പിക്കുമെന്ന് തിയറ്റർ

ഭാരതത്തിന്റെ അഭിമാനം വാനോളമുയർത്തിയ സർജിക്കൽ സ്ട്രൈക്കിന്റെ കഥ പറയുന്ന സിനിമ കേരളത്തിൽ വളരെ കുറച്ച് തീയറ്ററുകളിലേ റിലീസ് ചെയ്തിട്ടുള്ളൂ എന്ന് ജനം റ്റിവി നേരത്തെ വാർത്ത കൊടുത്തിരുന്നു. കേരളത്തിനു പുറത്ത് 2019 ലെ ആദ്യ സൂപ്പർ ഹിറ്റായി ഉറി മാറുമ്പോൾ പറഞ്ഞും അറിഞ്ഞും കേരളത്തിലെ യുവജനതയും ഉറിയുടെ ആരാധകരാവുകയാണ്.
എന്തായാലും നിരന്തര അഭ്യർത്ഥന മാനിച്ച് കൂടുതൽ തിയറ്ററുകളിൽ ഉറി സിനിമ പ്രദർശിപ്പിക്കുന്ന സാഹചര്യമാണിപ്പോൾ . കൂത്തുപറമ്പ് ബേബി സിനിമാസ് ആണ് വെള്ളിയാഴ്‌ച്ച മുതൽ ഉറി പ്രദർശിപ്പിക്കും എന്നറിയിച്ചിരിക്കുന്നത്. വൈകിപ്പോയതിന് ക്ഷമയും ചോദിച്ചിട്ടുണ്ട് തീയറ്റർ ഫേസ്ബുക്ക് പോസ്റ്റിലൂടെ .
സമയം മാറ്റാൻ പറയരുതെന്നും കഷ്ടപ്പെട്ട് കൊണ്ടുവന്നതാണെന്നും പോസ്റ്റിൽ പറയുന്നു. ഈ പരിപാടി വിജയിപ്പിച്ചാൽ ഇനിയും കുറെ സിനിമകൾ കൊണ്ടുവരാമെന്നും പോസ്റ്റിൽ ഉറപ്പ് നൽകുന്നുണ്ട്.
വൈകിപോയതിനു ക്ഷമ ചോദിക്കുന്നു.പേര് പറഞ്ഞാൽ തീരാത്തത്ര നമ്മളെ "ഉറി" എന്ന സിനിമയെ ഇഷ്ടപ്പെടുന്നവർക്കായി.സമയം മാറ്റാൻ…
Gepostet von Baby Cinemas am Donnerstag, 24. Januar 2019