IndiaSports

മിതാലി രാജിന് ലോക റെക്കോഡ്

ഹാമിൽട്ടൺ : ഇന്ത്യൻ വനിത ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മിതാലി രാജിന് ലോക റെക്കോഡ് . ചരിത്രത്തിലാദ്യമായി 200 എകദിനങ്ങൾ കളിക്കുന്ന വനിത ക്രിക്കറ്റർ എന്ന റെക്കോഡാണ് മിതാലി സ്വന്തമാക്കിയത്. നേരത്തെ ഏറ്റവും കൂടുതൽ മത്സരം കളിക്കുന്ന വനിത ക്രിക്കറ്റർ എന്ന ബഹുമതിയും മിതാലി സ്വന്തമാക്കിയിരുന്നു.

1999 ജൂൺ 25 നാണ് മിതാലി ഏകദിന അരങ്ങേറ്റം കുറിച്ചത്.ഇന്ത്യൻ വനിത ടീം ഇതുവരെ കളിച്ച 263 കളികളിൽ 200 എണ്ണത്തിലും മിതാലി പങ്കെടുത്തിട്ടുണ്ട്. മിതാലിയുടെ കരിയറിലെ ഇരുപതാം വർഷമാണിത് . ഇതും ലോകെ റെക്കോഡാണ് . ഇത്രയും വർഷം നീണ്ടുനിന്ന കരിയർ മറ്റൊരു വനിത ക്രിക്കറ്റ് താരത്തിനുമില്ല.

പുരുഷ ക്രിക്കറ്റ് കളിക്കാരെ എടുത്താൽ തന്നെ കരിയർ ദൈർഘ്യത്തിന്റെ കാര്യത്തിൽ മൂന്ന് പേർ മാത്രമാണ് മിതാലിക്ക് മുന്നിലുള്ളത് . സച്ചിൻ , ജയസൂര്യ, മിയാൻദാദ്.ഏഴു സെഞ്ച്വറികളും 52 അർദ്ധ സെഞ്ച്വറികളും അടക്കം 6613 റൺസാണ് ഇതുവരെ മിതാലിയുടെ സമ്പാദ്യം. സ്കോർ പിന്തുടർന്ന് ടീം ജയിച്ച കളികളിൽ ഏറ്റവും കൂടുതൽ ശരാശരിയുള്ള കളിക്കാരിയുമാണ് മിതാലി.

6K Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close