തിരുവനന്തപുരം : പോസ്റ്റിനേക്കാൾ കൂടുതൽ ലൈക്ക് കമന്റിനു കിട്ടണമെങ്കിൽ ആ കമന്റ് എന്തായിരിക്കും ? അതെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലാണ് പതിനാലായിരം ലൈക്കുമായി ശ്രീചെറായിയുടെ ആ കമന്റ്.
സ്വകാര്യ കശുവണ്ടി ഫാക്ടറികള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കുന്നതിന് പ്രത്യേക പാക്കേജ് അംഗീകരിക്കുന്നത് സംബന്ധിച്ച പിണറായി വിജയന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലാണ് ‘ പിണറായി വിജയനെതിരെ ഹിന്ദു സമൂഹത്തിന് ലൈക്ക് അടിക്കാനുള്ള കമന്റ് (മുക്കരുത്) ‘ എന്ന് ശ്രീചെറായ് കമന്റ് ചെയ്തത്.
പിണറായിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന് 5800 ലൈക്ക് മാത്രം കിട്ടിയപ്പോഴാണ് ഈ കമന്റിനു പതിനാലായിരം ലൈക്ക് കിട്ടിയത്.മാത്രമല്ല 30,000 ത്തിൽ പരം മറുപടികളും കമന്റിനു ലഭിച്ചു.
കഴിഞ്ഞ ദിവസം ശബരിമല യുവതീ പ്രവേശനത്തിൽ ഭക്തർക്കെതിരെ നിലപാട് സ്വീകരിച്ച സർക്കാരിനെതിരെയുള്ള പ്രതിഷേധം കൂടിയായിരുന്നു ആ കമന്റ്.
മുൻപും മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക്കിൽ ചെറായ് ഇട്ട കമന്റിനു കുടുതൽ ലൈക്ക് കിട്ടിയിരുന്നു.ഇത് വൈറലായതോടെ ആ കമന്റ് കാണാതായി.മുഖ്യമന്ത്രി കമന്റ് മുക്കിയതാണെന്ന് സോഷ്യൽ മീഡിയയിൽ പരാതി ഉണ്ടായിരുന്നു.അത് തിരിച്ച് നൽകാൻ അപേക്ഷിക്കുന്ന ട്രോളുകളും നിരവധിയായിരുന്നു.