KeralaMovie

പേരും കഥയും മോഷ്ടിച്ചെന്ന് ആരോപണം; ആഷിഖ് അബുവിന്റെ വൈറസിന് സ്റ്റേ

കൊച്ചി: ആഷിഖ് അബു സംവിധാനം ചെയ്ത് പുറത്തിറങ്ങിനിരിക്കുന്ന വൈറസ് സിനിമയ്ക്ക് സ്റ്റേ. പേരും കഥയും മോഷ്ടിച്ചുവെന്ന ആരോപണത്തെ തുടർന്ന് എറണാകുളം ജില്ലാ കോടതിയുടേതാണ് നടപടി. സിനിമയുടെ പ്രദര്‍ശനവും മൊഴിമാറ്റവും നിര്‍ത്തി വയ്ക്കണമെന്നാണ് കോടതിയുടെ നിര്‍ദ്ദേശം.

സംവിധായകന്‍ ഉദയ് അനന്തന്‍ നല്‍കിയ ഹർജിയിലാണ് കോടതിയുടെ നടപടി. വൈറസ് എന്ന പേരില്‍ താന്‍ ഒരു ഡ്രാമ നിര്‍മ്മിച്ചിരുന്നതായും അതാണ് ആഷിഖ് അബു സിനിമയാക്കിയതെന്നുമാണ് ഹർജിക്കാരന്റെ ആരോപണം.

കുഞ്ചാക്കോ ബോബന്‍, ടൊവിനോ തോമസ്, ആസിഫ് അലി, പാര്‍വ്വതി, റഹ്മാന്‍, റിമാ കല്ലിങ്കല്‍, രേവതി, ഇന്ദ്രന്‍സ്, രമ്യാ നമ്പീശന്‍, മഡോണ സെബാസ്റ്റ്യന്‍, ജോജു ജോര്‍ജ്ജ്, ദിലീഷ് പോത്തന്‍, ഷറഫുദ്ദീന്‍, ശ്രീനാഥ് ഭാസി, സൌബീന്‍ ഷാഹിര്‍, സെന്തില്‍ കൃഷ്ണ തുടങ്ങി വന്‍താര നിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. .

ഒപിഎം നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത് മുഹ്സിന്‍ പെരാരി, ഷറഫു, സുഹാസ് എന്നിവര്‍ ചേര്‍ന്നാണ്.

3K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close