ഇന്റർനാഷണൽ കണ്ണ്യാർകളിമേള ഷാർജയിൽ മാർച്ച്‌ ഒന്നിന്
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf UAE

ഇന്റർനാഷണൽ കണ്ണ്യാർകളിമേള ഷാർജയിൽ മാർച്ച്‌ ഒന്നിന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 11, 2019, 01:05 pm IST
FacebookTwitterWhatsAppTelegram

ഹബാ റിസോർട്ടിൽ അരങ്ങേറുമെന്നു ഭാരവാഹികൾ അറിയിച്ചു. രാവിലെ ഒൻപതുമണി മുതൽ വൈകിട്ട് ഒന്പതു മണിവരെ നടക്കുന്ന മേളയിൽ പാലക്കാടൻ തനതു കലാരൂപമായ കണ്യാര്കളിയിലെ പതിനഞ്ചോളം പുറാട്ടു വേഷങ്ങൾ വിവിധ ദേശങ്ങൾ അവതരിപ്പിക്കും. സാമ്പ്രദായിക  തനിമയിൽ ഒരുക്കുന്ന കളിപ്പന്തലിലാണ് കളി അരങ്ങേറുക. നാട്ടിൽ നിന്നും യു എ യിൽ നിന്നുമുള്ള പല പ്രമുഖ കളി ആശാന്മാരും കലാകാരന്മാരും മേളയിൽ പങ്കെടുക്കുമെന്നും  ഭാരവാഹികൾ അറിയിച്ചു.   ചിറ്റിലഞ്ചേരി, പുതിയങ്കം, നെമ്മാറ, കുനിശ്ശേരി, പല്ലാവൂർ,  പല്ലശ്ശേന, കാക്കയൂർ, എലവഞ്ചേരി, കൊടുവായൂർ, കുഴൽമന്ദം, കാട്ടുശ്ശേരി  തുടങ്ങിയ ദേശങ്ങളാണ് പുറാട്ടുകൾ അവതരിപ്പിക്കുക. കൂടാതെ സംയുക്ത ദേശസംഘവും ബാലസംഘവും വെവ്വേറെ പുറാട്ടുകൾ അവതരിപ്പിക്കും.

 

കേരളത്തിലെ ഏറ്റവും പ്രാചീനമായ കലാരൂപങ്ങളിൽ ഒന്നായ കണ്ണ്യാർകളി പാലക്കാട്‌ ജില്ലയുടെ ആലത്തൂർ ചിറ്റൂർ താലൂക്കുകളിലാണ് ഇന്നും അനുഷ്ഠന കലാരൂപമായി അവതരിച്ചു പോരുന്നത്. കഥകളി,ചവിട്ടുനാടകം, പൂരക്കളി തുടങ്ങിയ കലാരൂപങ്ങളുമായി കൊടുക്കൽ വാങ്ങൽ ബന്ധമുള്ള കണ്ണ്യാർകളിയ്‌ക്ക് എഴുനൂറിലധികം വർഷം പഴക്കം കണക്കാക്കപ്പെടുന്നു. മലയാളത്തിലും തമിഴിലും, തമിഴ് കലർന്ന മലയാളത്തിലും വാമൊഴിയായി പകർന്നു കിട്ടപ്പെട്ട അഞ്ഞൂറിലധികം ഇമ്പമാർന്ന പാട്ടുകൾ ആണ് ഈ കലാരൂപത്തിനുള്ളത്. പ്രദേശം, വർഗ്ഗം, തെഴിൽ, സംസ്കൃതി എന്നിവയെ അടയാളപ്പെടുത്തുന്ന നൂറിലധികം പുറാട്ടുകൾ ഒറ്റപുറാട്ട്, ഇരട്ടപുറാട്ട്, കരിപുറാട്ട്, രാജാപാർട്ട് എന്നിങ്ങനെ വെവ്വേറെ വിഭാഗങ്ങളിൽ അവതരിപ്പിക്കുന്നു. കണ്യാർകളിയിൽ പുരുഷൻ തന്നെയാണ് സ്ത്രീയായി വേഷമിടുന്നത്.  പുറാട്ടിന്റെ സ്വഭാവമനുസരിച്ചു ചെണ്ട, തപ്പട്ട, ഇലത്താളം, ഇടക്ക, മദ്ദളം എന്നിവ പ്രധാനമായും മാറി മാറി അകമ്പടിയിൽ ഉപയോഗിക്കുന്നു.

 

മേളം ദുബായ് സംഘടിപ്പിച്ച ആദ്യ മൂന്നു മേളകളും അവ്‌സ്മരണീയമായ അനുഭവമാണ് കണ്ണ്യാർകളി പ്രേമികൾക്ക് സമ്മാനിച്ചിരുന്നത്. മൂന്നു വർഷത്തെ ഇടവേളയ്‌ക്കു ശേഷം അരങ്ങേറുന്ന നാലാമത് മേളയ്‌ക്കായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് യൂ എ യിലെ കലാപ്രേമികൾ.

 

മേള സംബന്ധിച്ച കൂടുതൽ വിവങ്ങൾക്ക് –

ജനറൽ കൺവീനർ  വിജയപ്രകാശ്  055 5448254 ,  സെക്രട്ടറി ശശികുമാർ 054 3748748 .

 

Share12TweetSendShare

More News from this section

യുഎഇയിൽ ഇന്ധനവില കൂട്ടി: ഏപ്രിൽ മുതലാണ് വർധനവ് നിലവിൽ വരുന്നത്

ദുബായിൽ നടക്കുന്ന മൂന്നാമത് ലോക ആയുഷ് സമ്മേളത്തിന്  ഇന്ന് സമാപനമാകും

ആയുഷ് കോൺഫറൻസ് രണ്ടാം ദിനത്തിലേക്ക്: ക്യാൻസ‍ർ ചികിത്സ മുതൽ സംരംഭക സാധ്യതകൾ വരെ ച‍ർച്ചയാകും

ലോക ആയുഷ് സമ്മേളനത്തിനു ഇന്ന് തുടക്കം : ഇന്നത്തെ പ്രധാന പരിപാടികൾ

ലോക ആയുഷ് സമ്മേളനത്തിലെ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ഫെബ്രുവരി 16ന്

ലോക ആയുഷ് സമ്മേളനത്തിന് ഞായറാഴ്ച ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ തുടക്കം

More Gulf News

കുവൈറ്റിന് നേരെയുള്ള ഇറാന്റെ ആവർത്തിച്ചുള്ള ആക്രമണം: ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം

പ്രശസ്ത ഡോക്ടർ ഡോ. പി.വി. ചെറിയാൻ അന്തരിച്ചു; ബഹ്റൈനിലെ മലയാളി സമൂഹത്തിന് തീരാനഷ്ടം

സംസ്‌കൃതി ബഹ്റൈൻ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു

കുവൈറ്റിലെ ചാലറ്റ് നിരോധനം: റിയൽ എസ്റ്റേറ്റ് മാഫിയകൾക്ക് പൂട്ടുവീഴുമ്പോൾ പ്രതിസന്ധിയിലാകുന്നത് പ്രവാസികളുടെ വീക്കെൻഡ് ഒത്തുചേരലുകൾ

കുവൈറ്റിൽ ചരിത്രം കുറിച്ച് ഭാരതം; ആദ്യ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ സ്മാർട്ട് ക്ലാസ്റൂം പദ്ധതി ആരംഭിച്ചു; ഏപ്രിലിൽ ഗതാഗത ഫീസ് ഈടാക്കില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies