ശത്രുവിന്റെ നെഞ്ചു പിളർക്കാൻ അസാൾട്ട് റൈഫിളുകൾ ; പാളയങ്ങൾ തകർക്കാൻ ഡ്രോണുകൾ ; പറന്നിറങ്ങാൻ ഹെലികോപ്ടറുകൾ ; സെപ്റ്റംബറോടെ റഫേലും ; സൈന്യത്തിന് പുത്തനുണർവ് നൽകി മോദി സർക്കാർ
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ശത്രുവിന്റെ നെഞ്ചു പിളർക്കാൻ അസാൾട്ട് റൈഫിളുകൾ ; പാളയങ്ങൾ തകർക്കാൻ ഡ്രോണുകൾ ; പറന്നിറങ്ങാൻ ഹെലികോപ്ടറുകൾ ; സെപ്റ്റംബറോടെ റഫേലും ; സൈന്യത്തിന് പുത്തനുണർവ് നൽകി മോദി സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 12, 2019, 11:20 pm IST
FacebookTwitterWhatsAppTelegram

ആയുധങ്ങൾ വാങ്ങാൻ നീണ്ടുനിൽക്കുന്ന ചർച്ചകളും മെല്ലെപ്പോക്കും കൊണ്ട് വിഷമ സ്ഥിതിയിലായിരുന്ന ഇന്ത്യൻ സൈന്യത്തിന് പുത്തനുണർവ്വ് നൽകി മോദി സർക്കാർ . അസാൾട്ട് റൈഫിളുകൾക്കും അത്യാധുനിക ആയുധങ്ങൾക്കുമുള്ള ഇന്ത്യൻ സൈന്യത്തിന്റെ കാത്തിരിപ്പിന് ഒടുവിൽ അവസാനമാകുന്നു. സെപ്റ്റംബറോടെ ആദ്യ റഫേൽ വിമാനവും വ്യോമസേനയ്‌ക്ക് ലഭ്യമാകുന്നതോടെ പോർ വിമാനങ്ങളുടെ അപര്യാപ്തതയ്‌ക്കും താത്കാലിക ആശ്വാസം ലഭിക്കും.

അസാൾട്ട് റൈഫിളിന്റെ അപര്യാപ്തത മൂലം വിഷമ സന്ധിയിലായ സൈന്യത്തിനു വേണ്ടി 72,400 റൈഫിളുകൾ വാങ്ങാൻ അമേരിക്കയുമായി ഇന്ത്യ ധാരണയിലെത്തി. അത്യാധുനികമായ സിഗ് സോർ റൈഫിളുകൾ വാങ്ങാനാണ് ഇന്ത്യ കരാർ ഒപ്പിട്ടത്. 7.62 എം.എം റൈഫിളുകളാണ് വാങ്ങുന്നത്. നിലവിലുള്ള ഇൻസാസ് റൈഫിളുകൾ മാറ്റി കൂടുതൽ ആധുനികമായ റൈഫിളുകൾ വാങ്ങണമെന്ന് സൈന്യം ആവശ്യപ്പെട്ടിരുന്നു.

(സിഗ് സോർ റൈഫിൾ )

2017 ഒക്ടോബറിലാണ് റൈഫിളുകൾ വാങ്ങുന്നതിന്റെ നടപടിക്രമങ്ങൾ ആരംഭിച്ചത് . റൈഫിളുകൾ അത്യാവശ്യമായതിനാൽ അതിവേഗ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വാങ്ങാൻ തീരുമാനിച്ചത്. ഇന്ത്യൻ റൈഫിൾ ഫാക്ടറിയിൽ ഉത്പാദിപ്പിച്ച റൈഫിളുകൾ സൈന്യം നടത്തിയ പരീക്ഷണത്തിൽ പരാജയപ്പെട്ടതോടെയാണ് അന്തർദ്ദേശീയമായി വാങ്ങാൻ തീരുമാനിച്ചത്. ഇതിൽ 66,400 എണ്ണം കരസേനയ്‌ക്കും 4000 വ്യോമസേനയ്‌ക്കും 2000 നാവികസേനയ്‌ക്കും നൽകും. ഇന്തോ-ചൈന അതിർത്തിയിലെ സൈനികരായിരിക്കും ഈ റൈഫിളുകൾ കൂടുതൽ ഉപയോഗിക്കുക.

ശത്രുതാവളങ്ങളിൽ പറന്നിറങ്ങി നാശം വിതയ്‌ക്കാൻ ശേഷിയുള്ള ഹാരോപ് ഡ്രോണുകൾ വാങ്ങാനുള്ള തീരുമാനത്തിനും പ്രതിരോധമന്ത്രാലയം അനുവാദം നൽകിയിട്ടുണ്ട് . 54 ഡ്രോണുകളാണ് വാങ്ങുന്നത്. ഇസ്രയേൽ നിർമ്മിത ഡ്രോണുകളാണിവ. ശത്രുകേന്ദ്രങ്ങളിൽ നിരീക്ഷണം നടത്താൻ മാത്രമല്ല തകർക്കാനും ശേഷിയുള്ളവയാണ്‌ ഹാരോപ് ഡ്രോണുകൾ. ഇലക്ട്രോ ഒപ്റ്റിക്കൽ സെൻസറോടു കൂടിയ ഈ ഡ്രോണുകൾ ശത്രുകേന്ദ്രങ്ങൾക്ക് മുകളിൽ പറന്ന് സ്ഫോടനം നടത്താൻ ശേഷിയുള്ളവയാണ്.

( ഹാരോപ് ഡ്രോൺ )

സൈനികാവശ്യങ്ങൾക്കായി 111 ഹെലികോപ്ടറുകൾ വാങ്ങാനും ഇന്ത്യ ഇന്ന് താത്പര്യം പരസ്യപ്പെടുത്തിയിട്ടുണ്ട്. 3 ബില്യൺ ഡോളർ ഏകദേശം അടങ്കൽ തുക കണക്കാക്കുന്ന കരാറിനാണ് പരസ്യം ചെയ്തിരിക്കുന്നത്. ഇന്ത്യൻ നാവികസേനയുടെ കാലപ്പഴക്കം ചെന്ന സോവിയറ്റ് ഹെലികോപ്ടറുകൾക്ക് പകരമായാണ് പുതിയ ഹെലികോപ്ടറുകൾ വാങ്ങുന്നത്. കമ്പനികൾ സമീപിച്ചതിനു ശേഷം പ്രൊപ്പോസൽ ക്ഷണിയ്‌ക്കും . തുടർന്നാണ് ടെണ്ടർ വിളിക്കുക. വിദേശ കമ്പനികളുമായി ചേർന്ന് മേക്ക് ഇൻ ഇന്ത്യ പദ്ധതിയിൽ ഹെലികോപ്ടർ നിർമ്മിക്കാനാണ് കരാർ നൽകുക. എയർബസ് , ലോക്ക്‌ഹീഡ് മാർട്ടിൻ , ബെൽ തുടങ്ങിയ കമ്പനികൾ താത്പര്യം പ്രകടിപ്പിക്കുമെന്നാണ് നിഗമനം.

( ലോക്ക് ഹീഡ് മാർട്ടിൻ ബ്ലാക്ക് ഹാവ്ക്ക് )

ഫ്രാൻസുമായി സർക്കാർ തലത്തിൽ ഒപ്പിട്ട കരാറിലൂടെ ആദ്യ റഫേൽ വിമാനം ഈ സെപ്റ്റംബറോടെ വ്യോമസേനയ്‌ക്ക് കൈമാറും . ഇതോടെ ആധുനിക പോർ വിമാനങ്ങൾക്കുള്ള ഇന്ത്യൻ വ്യോമസേനയുടെ ആവശ്യത്തിനും താത്കാലിക പരിഹാരമാവുകയാണ് . 36 റഫേൽ വിമാനങ്ങൾ റെഡി ടു ഫ്ളൈ അവസ്ഥയിലാണ് വ്യോമസേനയ്‌ക്ക് കൈമാറുന്നത്. തുടർന്ന് കൂടുതൽ വിമാനങ്ങൾക്കുള്ള താത്പര്യവും ഉടൻ തന്നെ സർക്കാർ പരസ്യപ്പെടുത്തുമെന്നാണ് സൂചന.

( റഫേൽ )

വ്യോമസേനയ്‌ക്ക് കരുത്തു നൽകാനായി ഇന്ത്യ യുഎസിൽ നിന്ന് വാങ്ങിയ സി.എച്ച് 47 എഫ് ചിനൂക്ക് ഹെലികോപ്ടറുകളിലെ ആദ്യ നാലെണ്ണം ഇന്ത്യയിൽ എത്തിക്കഴിഞ്ഞു. 22 അപ്പാച്ചെ ഹെലികോപ്ടറുകളും 15 ചിനൂക്ക് ഹെലികോപ്ടറുകളും അമേരിക്കയിൽ നിന്ന് വാങ്ങാനുള്ള കരാറിൽ 2015 സെപ്ടംബറിലായിരുന്നു ഇന്ത്യ ഒപ്പിട്ടത്. ഇതിൽ ആദ്യ ബാച്ച് ചിനൂക്ക് ഹെലികോപ്ടറുകളാണ് കഴിഞ്ഞ ദിവസം മുന്ദ്ര തുറമുഖത്തെത്തിയത്.

(ചിനൂക്ക് )

12 ടൺ ഭാരമുള്ള യുദ്ധസാമഗ്രികളുമായി പറക്കാൻ ഇവയ്‌ക്കാകും. യുദ്ധമുഖത്ത് സൈനികരേയും ടാങ്കുകളേയും മറ്റ് ആയുധങ്ങളേയും എളുപ്പത്തിൽ വിന്യസിക്കാൻ ഇവയ്‌ക്കാകും. സിയാച്ചിനടക്കമുള്ള ഉയരമുള്ള ദുർഘടമായ പ്രദേശങ്ങളിൽ ചരക്കെത്തിക്കാനും ഇവയ്‌ക്ക് കഴിയും.

കേന്ദ്രബജറ്റിൽ പ്രതിരോധ മേഖലയ്‌ക്ക് നീക്കിവച്ച തുക ആദ്യമായി മൂന്നു ലക്ഷം കോടി കവിഞ്ഞു. ഇത് പഴഞ്ചൻ ആയുധങ്ങളും ആധുനിക യുദ്ധ വിമാനങ്ങളുടേയും മറ്റ് ആയുധങ്ങളുടേയും അപര്യാപ്തതയുള്ള ഇന്ത്യൻ സൈന്യത്തിന്റെ ആധുനികീകരണത്തിന്‌ കൂടുതൽ കരുത്തു നൽകുമെന്നാണ് പ്രതിരോധ വിദഗ്‌ദ്ധരുടെ നിരീക്ഷണം.

ShareTweetSendShare

More News from this section

പഹൽഗാം ഭീകരാക്രമണം: ലഷ്കർ തലവൻ ഹാഫിസ് സയ്യിദിനെതിരെ ജാമ്യമില്ലാ വാറണ്ട്; വിചാരണയ്‌ക്ക് വഴിയൊരുങ്ങുന്നു

ദിവസവും എട്ടും പത്തും പേർ, ഭക്ഷണം പോലും നൽകിയില്ല; ഇസ്ലാംപൂരിൽ വൻ സെക്സ് റാക്കറ്റ്; 11 വയസ്സുകാരിയുൾപ്പെടെ 48 പെൺകുട്ടികളെ പൊലീസ് രക്ഷപ്പെടുത്തി; ക്രൂരതകൾ വ്യക്തമാക്കി മൊഴികൾ

ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മയുടെ കൊലപാതകം; മുൻ എഎപി കൗൺസിലർ താഹിർ ഹുസൈൻ കുറ്റക്കാരൻ, ഡൽഹി കലാപക്കേസിൽ നിർണായക വിധി ഉടൻ

കൂറ്റന്‍ മീനെന്ന് കരുതി വല വലിച്ചു; കിട്ടിയത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുരാതന വിഗ്രഹം; ബംഗാള്‍ ഉള്‍ക്കടലില്‍ അത്ഭുത കണ്ടെത്തല്‍

ഊര്‍ജ്ജ സുരക്ഷയ്‌ക്ക് ഇന്ത്യയുടെ ‘പ്ലാന്‍ ബി’; ദീര്‍ഘകാല കരാറുകളില്‍ നിന്ന് സ്‌പോട്ട് മാര്‍ക്കറ്റിലേക്ക്

പ്രതിരോധക്കരുത്ത് കൂട്ടാൻ തിയറ്റർ കമാൻഡ്; ഇന്ത്യൻ സൈന്യത്തിൽ ചരിത്രപരമായ മാറ്റത്തിന് വഴിയൊരുങ്ങുന്നു; നടപടികൾ നിർണായക ഘട്ടത്തിൽ

Latest News

ജനഹിതം അട്ടിമറിക്കാനുള്ള ഗൂഢാലോചന തകർന്നടിഞ്ഞു; ആർ. സുഗതന്റെ സത്യപ്രതിജ്ഞ ഇന്ന് വിയ്യൂർ സെൻട്രൽ ജയിലിൽ നടക്കും

കോഴിമുട്ട വാങ്ങുന്നതിനെ ചൊല്ലി തർക്കം; മലപ്പുറത്ത് റോഡിൽ തലയടിച്ച് വീണ 52-കാരൻ മരിച്ചു, യുവാവ് അറസ്റ്റിൽ

വിയറ്റ്നാം ബോട്ട് ദുരന്തം: 15 ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ മുംബൈയിലെത്തി; കണ്ണീരണിഞ്ഞ് കൊട്ടാരക്കര

ശരീരമാസകലം മുറിവുകളുമായി ഭർതൃമതിയായ യുവതി മരിച്ചനിലയിൽ; വീട്ടിലുണ്ടായിരുന്ന ആൺസുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ

എന്‍എസ്എസിനെതിരെ ബിജെപി നിലപാട് സ്വീകരിച്ചെന്ന വാര്‍ത്തകള്‍ വസ്തുതാവിരുദ്ധം; ശബരിമല ക്ഷേത്രത്തിലെ താന്ത്രിക വിഷയത്തില്‍ അഭിപ്രായം പറയുന്നതിന് ബിജെപിക്ക് പരിമിതികളുണ്ട്: രാജീവ് ചന്ദ്രശേഖര്‍

പിഎസ്സി ക്രമക്കേട് ആരോപണം; ആസ്ഥാനത്തെത്തി ക്രൈംബ്രാഞ്ച്, നിര്‍ണായക രേഖകള്‍ പരിശോധിച്ചു

പ്രിയദര്‍ശിനി പദ്ധതിക്ക് പിന്നാലെ സ്വകാര്യ ബസുകള്‍ക്ക് വന്‍ ഇളവ്; പരസ്യങ്ങള്‍ക്ക് അനുമതി

മക്കല്ലത്തിന് പകരം ദ്രാവിഡോ? ഇംഗ്ലണ്ട് പരിശീലക സ്ഥാനത്തേക്ക് ഇന്ത്യന്‍ ഇതിഹാസം പരിഗണനയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies