തിരുവനന്തപുരം: കാസര്‍കോട് ഇരട്ടക്കൊലപാതകത്തെക്കുറിച്ച് പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്. രാവിലെ തിരുവനന്തപുരം അഭ്യന്തര വിമാനത്താവളത്തില്‍ വെച്ചുള്ള മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കാന്‍ മുഖ്യമന്ത്രി തയ്യാറായില്ല.
ഇന്നലെ രാത്രി എട്ട് മണിയോട് കൂടിയാണ് കാസര്‍കോട് പെരിയ പഞ്ചായത്തിലെ കല്ലിയോട്ട് വെച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്ലാലിനും കൃപേഷിനും വെട്ടേറ്റത്. ജീപ്പിലെത്തിയ അക്രമി സംഘം ബൈക്കിടിച്ചിട്ട ശേഷം ഇരുവരെയും വെട്ടുകയായിരുന്നു.
സംഭവത്തെത്തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ സംസ്ഥാനത്ത് പൊതുവേ ഭാഗികമാണ്.