തിരുവനന്തപുരം: പുല്‍വാമയില്‍ വീര മൃത്യു വരിച്ച ജവാന്മാര്ക്ക്, തിരുവനന്തപുരം പള്ളിപ്പുറം സിആര്‍പിഎഫ് ക്യാംപില്‍ ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു. ജവാന്മാരുടെ കുടുംബാംഗങ്ങളും,നാട്ടുകാരും ജ്യോതി തെളിയിച്ചു കൊണ്ടാണ് കൊല്ലപ്പെട്ട സൈനികര്‍ക്ക് ആദരം അര്‍പ്പിച്ചത് .
രാജ്യം കാക്കുന്നതിനിടെ സ്വജീവന്‍ ബലിയര്‍പ്പിച്ച ജവാന്മാരുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമം അര്‍പ്പിച്ചു കൊണ്ട് ആയിരത്തോളം പേരാണ് സി ആര്‍പിഎഫ് ക്യാമ്പില്‍ ഒത്തു കൂടിയത്.
സിആര്‍പിഎഫ് ഡിഐജി , മാത്യു എ ജോണ്‍, കമാന്‍ഡന്റ് രോഹിണി രാജ, എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശ്രദ്ധാഞ്ജലി ചടങ്ങ് സംഘടിപ്പിച്ചത്. ജന പ്രതിനിധികളും, നാട്ടുകാരും, വിവിധ സംഘടനാ പ്രതിനിധികളും, സമീപത്തെ സ്കൂള്‍ വിദ്യാര്‍ത്ഥികളും,ജീവനക്കാരും പരിപാടിയില്‍ പങ്കെടുത്ത് നാടിന്റെ നായകര്‍ക്ക് പ്രണാമം അര്‍പ്പിച്ചു.
ദേശീയ പാതയ്ക്ക് സമീപത്തു നിന്നും, മെഴുകു തിരി തെളിയിച്ചു കൊണ്ടായിരുന്നു പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്, തുടര്‍ന്ന് സി ആര് പി എഫ് കാമ്പിലെ സ്മൃതി മണ്ഡപത്തിന് മുന്നില്‍, ഭാരതത്തിന്റെ നാല്‍പ്പത്തി നാല് കാവല്‍ ഭടന്മാര്ക്കും ശ്രദ്ധാഞ്ജലി.
വിങ്ങുന്ന ഹൃദയവും, ദേശ സ്നേഹം ജ്വലിക്കുന്ന മനസ്സുമായാണ് കൊച്ചു കുട്ടികളടക്കം, ക്യാംപിലെ വൈകാരികമായ അന്തരീക്ഷത്തില്‍ ഒത്തു ചേര്‍ന്നത്