ന്യൂഡൽഹി : രാജ്യത്തിനു ഭീഷണിയായ ഭീകരവാദം നേരിടാൻ ഉറ്റസുഹൃത്തായ ഇന്ത്യയ്ക്കൊപ്പം നിൽക്കുമെന്ന് ഇസ്രായേൽ.ഇതിനായി സാങ്കേതികവിദ്യയും വിവരങ്ങളും പങ്കുവെക്കാന്‍ തയ്യാറാണ്.
ഇന്ത്യയുമായുള്ള സൗഹൃദം വിലപ്പെട്ടതാണ്.അതുകൊണ്ട് തന്നെ ഇന്ത്യയെ സഹായിക്കേണ്ടത് തങ്ങളുടെ കടമയാണെന്നും ഇന്ത്യയിലെ ഇസ്രയേല്‍ സ്ഥാനപതി ഡോ. റോണ്‍ മാൽക്കെ പറഞ്ഞു.
ഇന്ത്യയുമായുള്ള സഹകരണവും ബന്ധവും ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന് നെതന്യാഹു തന്നോട് പറഞ്ഞുവെന്നും മാല്ക്കെ വ്യക്തമാക്കി.ഇന്ത്യയും ഇസ്രയേലും മാത്രമല്ല, ലോകം മുഴുവന്‍ നേരിടുന്ന വിപത്താണ് ഭീകരവാദമെന്നും മാൽക്കെ പറഞ്ഞു.
പുൽ വാമയിൽ നടന്ന ഭീകരാക്രമണത്തെ അപലപിച്ച ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇന്ത്യക്കൊപ്പം ഉറച്ചു നിൽക്കുന്നെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.
പ്രിയ സുഹൃത്ത് ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോദി , ഞങ്ങൾ നിങ്ങൾക്കൊപ്പമുണ്ട്. ഈ ക്രൂരകൃത്യത്തിനെതിരെ ഇന്ത്യൻ സുരക്ഷ സേനയ്ക്കും ജനങ്ങൾക്കൊപ്പവും ഇസ്രയേൽ ഉറച്ചു നിൽക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബങ്ങളുടെ ദുഖത്തിനൊപ്പം പങ്കു ചേരുന്നതായും അദ്ദേഹം പറഞ്ഞു.