ചണ്ഡീഗഢ്: ഫെബ്രുവരി പതിനാലിലെ പുൽവാമ ഭീകരാക്രമണത്തെ ഹരിയാന നിയമസഭ അപലപിച്ചു. മുഖ്യമന്ത്രി മനോഹർ ലാൽ ഘട്ടാർ അവതരിപ്പിച്ച പ്രമേയം സഭ ഐകകണ്ഠേന പാസാക്കുകയായിരുന്നു. ഭീകരാക്രമണത്തിൽ ബലിദാനികളായ സൈനികർക്ക് ആദരമർപ്പിച്ചു കൊണ്ട് രണ്ട് മിനിട്ട് സഭ മൗനമാചരിച്ചു. സഭാംഗങ്ങൾ തങ്ങളുടെ ഒരു മാസത്തെ ശമ്പളം ബലിദാനികളുടെ കുടുംബങ്ങൾക്ക് നൽകാനും തീരുമാനിച്ചു.
ഇക്കഴിഞ്ഞ പതിനാലാം തീയതിയായിരുന്നു കശ്മീരിലെ പുൽവാമയിൽ ഇന്ത്യൻ സൈന്യത്തിന് നേരെ ചാവേർ ആക്രമണമുണ്ടായത്. ജമ്മുവിൽ നിന്ന് ശ്രീനഗറിലേക്ക് ബസ് മാർഗം പോയ സൈനികർക്ക് നേരെയായിരുന്നു ഭീകരർ ആക്രമണം നടത്തിയത്. സൈനികർ സഞ്ചരിച്ച ബസിന് നേരെ ഭീകരൻ സ്ഫോടകവസ്തു നിറച്ച കാർ ഇടിപ്പിക്കുകയായിരുന്നു. ആക്രമണത്തിൽ 40 സൈനികരാണ് വീരമൃത്യു വരിച്ചത്