ന്യൂഡൽഹി : 2019 ൽ നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ തന്നെ അധികാരത്തില്‍ തിരിച്ചെത്തുമെന്ന് ടൈംസ് ഓഫ് ഇന്ത്യ നടത്തിയ ഓണ്‍ലൈന്‍ മെഗാപോൾ ഫലം.
84 ശതമാനം പേരും മോദി പ്രധാനമന്ത്രി പദത്തിൽ തിരികെയെത്തുമെന്നാണ് പ്രതികരിച്ചിരിക്കുന്നത്.അതേ സമയം രാഹുൽ ഗാന്ധിക്ക് വെറും 9 ശതമാനം മാത്രമാണ് പിന്തുണ.അഞ്ച് വര്‍ഷത്തെ മോദി സര്‍ക്കാരിന്റെ റേറ്റിംഗിനെക്കുറിച്ചുള്ള ചോദ്യത്തിന് 59.51 ശതമാനം പേര് ഗുഡ് എന്നും 22.29 ശതമാനം പേര് വെരിഗുഡ് എന്നുമാണ് പ്രതികരിച്ചിരിക്കുന്നത്.
പാവപ്പെട്ടവര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ലഭ്യമാക്കിയെന്നതാണ് മോദി സര്‍ക്കാരിന്റെ ഏറ്റവും വലിയ വിജയമെന്നാണ് 34.39 ശതമാനം പേര് വ്യക്തമാക്കിയിരിക്കുന്നത്.
നരേന്ദ്രമോദിയുടെ കീഴിൽ ന്യൂനപക്ഷവിഭാഗങ്ങള്‍ക്ക് അരക്ഷിതാവസ്ഥ തോന്നുന്നുവോ എന്ന ചോദ്യത്തിന് അങ്ങനെയില്ലെന്നാണ് 65.5 ശതമാനം പേര് പ്രതികരിച്ചത്.
സാമ്പത്തിക സംവരണ വിഷയത്തിൽ പത്ത് ശതമാനം സംവരണം ഏര്‍പ്പെടുത്തിയ സര്‍ക്കാരിന്റെ പുതിയ നടപടി ബിജെപിയെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സഹായിക്കുമെന്നാണ് 72.6 ശതമാനം പേര് അഭിപ്രായപ്പെട്ടിരിക്കുന്നത്.
തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജിയെ പ്രധാനമന്ത്രിയായി 1.44 ശതമാനം പേരും 0.43 ശതമാനം പേര് ബിഎസ്പി നേതാവ് മായാവതിയെയും പിന്തുണച്ചു.രാഹുലിന് 2014ലേതിനേക്കാള്‍ ജനപ്രീതി വര്‍ധിച്ചുവോ എന്ന ചോദ്യത്തിന് 63 ശതമാനം പേര് ഇല്ലായെന്ന അഭിപ്രായമാണ് രേഖപ്പെടുത്തിയത്.