ന്യൂഡൽഹി : ഇന്ത്യയുടെ രണ്ടു വ്യോമസേന പൈലറ്റുമാർ കസ്റ്റഡിയിലുണ്ടെന്ന പ്രസ്താവന തിരുത്തി പാകിസ്ഥാൻ .ഒരു ഇന്ത്യൻ പൈലറ്റ് മാത്രമേ കസ്റ്റഡിയിലുള്ളൂവെന്നു പാക് സൈനിക വക്താവ് ട്വീറ്റ് ചെയ്തു.
പാക് വ്യോമാതിർത്തി കടന്ന രണ്ട് ഇന്ത്യൻ വിമാനങ്ങൾ വെടിവച്ചിട്ടെന്നും രണ്ടു പൈലറ്റിനെ അറസ്റ്റു ചെയ്തുവെന്നുമാണു നേരത്തേ പാക് സൈനിക മേജർ ജനറൽ എ.ഗഫൂർ അവകാശപ്പെട്ടത്. പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനും അതേ വാദമാണ് ഉന്നയിച്ചിരുന്നത്.
ഇന്ന് രാവിലെയാണ് പാകിസ്ഥാൻ വ്യോമാക്രമണം നടത്തിയത്.ഒരു പാക് പോർ വിമാനം ഇന്ത്യ വെടിവെച്ചിട്ടു. അതേസമയം പിന്തുടർന്നാക്രമിച്ച ഇന്ത്യയുടെ മിഗ് 21 വിമാനം നഷ്ടമായി. പൈലറ്റ് അഭിനന്ദനാണ് കസ്റ്റഡിയിലുള്ളതെന്ന് പാകിസ്ഥാൻ അവകാശപ്പെട്ടു. ഇയാളെ എത്രയും വേഗം ഇന്ത്യയിലെത്തിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്















