ന്യൂഡൽഹി : ഇന്ത്യ-പാക് അതിര്‍ത്തിയിൽ അതീവ ജാഗ്രത നിർദേശം. സ്ഥിതിഗതികൾ വിലയിരുത്താൻ അഭ്യന്തരമന്ത്രി രാജ്നാഥ് സിംഗും പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമനും ഉന്നതതല യോഗം വിളിച്ചു.
കര-നാവിക-വ്യോമസേനാ മേധാവികളുമായി പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമൻ ചര്‍ച്ച നടത്തി. വൈകീട്ട് പ്രധാനമന്ത്രി വിളിച്ച് ചേര്‍ക്കുന്ന മന്ത്രിസഭാ സമിതി യോഗത്തിൽ സ്വീകരിക്കേണ്ട നിലപാടും ചര്‍ച്ചയായെന്നാണ് വിവരം.മാത്രമല്ല നിര്‍മലാ സീതാരാമൻ നാളെ കശ്മീർ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തും.
അര്‍ദ്ധ സൈനിക വിഭാഗങ്ങളുടെ തലവൻമാരും രഹസ്യാന്വേഷണ വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായാണ് ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിന്‍റെ കൂടിക്കാഴ്‌ച്ച. അടിയന്തര സാഹചര്യം നേരിടാൻ സജ്ജമാണെന്നാണ് യോഗത്തിൽ സേനാമേധാവികൾ വ്യക്തമാക്കിയത്.
പാക് പ്രകോപനത്തിന് ശേഷം പ്രധാനമന്ത്രി സേനാമേധാവികളുമായി രണ്ടു തവണ കൂടിക്കാഴ്‌ച്ച നടത്തിയിരുന്നു.















