ന്യൂഡൽഹി: അതിർത്തിയിൽ കാര്യങ്ങൾ കൂടുതൽ സങ്കീർണമാകുന്നതിനിടെ പ്രതിരോധ മന്ത്രി നിർമ്മലാ സീതാരാമൻ അതിർത്തിയിലേക്ക്. അതിർത്തിയിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി നിർമ്മലാ സീതാരാമൻ നാളെ കശ്മീർ സന്ദർശിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക നിർദ്ദേശത്തെ തുടർന്നാണ് പ്രതിരോധമന്ത്രി അതിർത്തിയേക്ക് പോകുന്നത്.
കേന്ദ്ര അഭ്യന്തരമന്ത്രി രാജ്നാഥ് സിംഗും പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമനും ഇന്ന് ഉന്നതതല യോഗം വിളിച്ചിരുന്നു. കര-നാവിക-വ്യോമസേനാ മേധാവികളുമായി പ്രതിരോധ മന്ത്രി ചര്‍ച്ച നടത്തി. വൈകീട്ട് പ്രധാനമന്ത്രി വിളിച്ച് ചേര്‍ക്കുന്ന മന്ത്രിസഭാ സമിതി യോഗത്തിൽ സ്വീകരിക്കേണ്ട നിലപാടും ചര്‍ച്ചയായതായാണ് സൂചന.
അതിനിടെ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ രാജ്യത്തെ രഹസ്യാന്വേഷണ ഏജൻസി തലവന്മാരുമായി കൂടിക്കാഴ്‌ച്ച നടത്തി. സേനാ മേധാവികളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ രണ്ട് തവണ കൂടിക്കാഴ്ച നടത്തിയിരുന്നു.
നേരത്തെ, പുൽവാമ ഭീകരാക്രമണമുണ്ടായതിന് തൊട്ടടുത്ത ദിനം തന്നെ കേന്ദ്ര ആഭ്യന്തരമന്ത്രി കശ്മീരിലെത്തിയിരുന്നു.















