ശ്രീനഗർ : ഇന്ത്യൻ വ്യോമാതിർത്തി ലംഘിച്ച് വീണ്ടും പാക് പോർവിമാനങ്ങൾ .ഇന്ന് ഉച്ചയ്‌ക്ക് ഒരു മണിയോടെയാണ് പാക് വിമാനങ്ങൾ അതിർത്തി ലംഘിക്കാൻ ശ്രമിച്ചത്.കൃഷ്ണഗാട്ടി സെക്ടറിലായിരുന്നു സംഭവം.ഇന്ത്യൻ വ്യോമസേനയുടെ ഇടപെടലിനെ തുടർന്ന് പാക് പോർവിമാനങ്ങൾ മടങ്ങി പോയി.
കഴിഞ്ഞ ദിവസം രാവിലെ പാക് പോർ വിമാനങ്ങൾ ഇന്ത്യൻ അതിർത്തിയിൽ ആക്രമണം നടത്തിയിരുന്നു. ശക്തമായി തിരിച്ചടിച്ച ഇന്ത്യൻ പോർവിമാനങ്ങൾ പാക് വ്യോമസേനയെ തിരിച്ചോടിച്ചു. ഒരു പാക് വിമാനത്തെ ഇന്ത്യൻ വ്യോമസേന തകർത്തു. പിന്തുടർന്ന് ആക്രമിച്ച ഇന്ത്യൻ മിഗ് പോർ വിമാനത്തെ പാകിസ്ഥാൻ വെടിവെച്ച് വീഴ്‌ത്തി.വിമാനത്തിന്റെ പൈലറ്റായിരുന്നു അഭിനന്ദൻ.അദ്ദേഹം നിലവിൽ പാക് കസ്റ്റഡിയിലാണ്.















